24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കണിച്ചാറിൽ സമൻസ് നല്കാൻ പോയ ബാങ്ക് ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി
Kanichar

കണിച്ചാറിൽ സമൻസ് നല്കാൻ പോയ ബാങ്ക് ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി

കേളകം: വായ്പയെടുത്ത് തിരിച്ചടക്കാത്തയാൾക്ക് സമൻസ് നല്കാനെത്തിയ ബാങ്ക് ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി. തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്, അറ്റൻഡർ ജോൺസൺ ജോസഫ് എന്നിവരാണ് കേളകം പോലീസിൽ പരാതി നല്കിയത്. കണിച്ചാർ സ്വദേശി തൈക്കുന്നേൽ ചാക്കോയ്ക്കും സഹോദരനും അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള സമൻസ് നല്കാനാണ് ബാങ്കധികൃതർ ഇവരുടെ വീട്ടിലെത്തിയത്. സമൻസ് കൈപറ്റാതെ ചാക്കോയുടെ ബന്ധുക്കൾ വടി കൊണ്ട് അക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.

അതേ സമയം, വീട്ടിലെത്തിയ ബാങ്കധികൃതർ തൻ്റെ കുടുംബാംഗങ്ങളെ അക്രമിച്ചുവെന്ന് കാണിച്ച് ചാക്കോ തൈക്കുന്നേലും കേളകം പോലീസിൽ പരാതി നല്കിയിട്ടുണ്ട്.

Related posts

ടി എൻ വിജയൻ കുടുംബ സഹായ നിധി കൈമാറി.

Aswathi Kottiyoor

കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച ചെങ്കല്‍ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി

Aswathi Kottiyoor

കണിച്ചാറിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും

Aswathi Kottiyoor
WordPress Image Lightbox