24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മുന്നിൽ യു പി രാജ്യത്ത്‌ സൈബർ കുറ്റങ്ങൾ കൂടുന്നു; രണ്ടുവർഷത്തിനിടെ വർധന.
Kerala

മുന്നിൽ യു പി രാജ്യത്ത്‌ സൈബർ കുറ്റങ്ങൾ കൂടുന്നു; രണ്ടുവർഷത്തിനിടെ വർധന.

രാജ്യത്ത്‌ സൈബർ കുറ്റകൃത്യങ്ങൾ രണ്ടു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചു. ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ റിപ്പോർട്ട്‌ പ്രകാരം 2020ൽ 50,035 കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 2018ൽ 27,248 കേസും 2019ൽ 44,735ഉം കേസുമായിരുന്നു. സൈബർ കുറ്റകൃത്യനിരക്ക്‌ 3.7 ആയി. 2019ൽ 3.3 ആയിരുന്നു. 18,420 പേരെ അറസ്റ്റുചെയ്‌തതിൽ 18,420ഉം പുരുഷന്മാരാണ്‌. കോടതി ശിക്ഷിച്ച 1369 പേരും പുരുഷന്മാരാണ്‌. കുറ്റം ചുമത്തപ്പെട്ട 600 പേരിൽ 13 പേർ മാത്രമാണ്‌ സ്‌ത്രീകൾ.

കർണാടകയിൽ കുറ്റകൃത്യനിരക്ക്‌ 16.2 ശതമാനമാണ്‌. കേരളത്തിൽ 1.2 ശതമാനം മാത്രം. തെലങ്കാന– 13.4, അസം– 10.1, യുപി–4.8, മഹാരാഷ്ട്ര, മേഘാലയ–4.4, ഒഡിഷ–4.2 എന്നീ സംസ്ഥാനങ്ങളിലെ നിരക്ക്‌ ദേശീയ ശരാശരിക്ക്‌ മുകളിലാണ്‌. 19 മെട്രോപോളിറ്റൻ നഗരങ്ങളിലാണ്‌ 18,657 കേസ്‌. നഗരങ്ങളിലെ കുറ്റകൃത്യനിരക്ക്‌ 16.4 ആണ്‌. വൻനഗരങ്ങൾ സൈബർ കുറ്റകൃത്യങ്ങളുടെ ഇടമാക്കുന്നുവെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

മുന്നിൽ യുപി
കുറ്റകൃത്യങ്ങളിൽ മുന്നിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ്‌. 2020ൽ രാജ്യത്ത്‌ രജിസ്റ്റർ ചെയ്‌ത കേസുകളിൽ 22.17 ശതമാനവും യുപിയിലാണ്‌–- 11,097 കേസ്‌. സ്‌ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതിന്‌ 872 കേസെടുത്തു.

കൂടുതലും തട്ടിപ്പ്
രജിസ്റ്റർ ചെയ്‌ത കേസിൽ 60 ശതമാനവും തട്ടിപ്പുമായി ബന്ധപ്പെട്ടാണ്‌–-30,142. ഇതിൽ 10,395ഉം സാമ്പത്തികത്തട്ടിപ്പാണ്‌. ഓൺലൈൻ ബാങ്കിങ്‌ തട്ടിപ്പുകേസ്‌- 4097. എടിഎം, ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാർഡ്‌, ഒടിപി തട്ടിപ്പുകളും വ്യാപകം. ലൈംഗിക ചൂഷണക്കേസ്‌ 6.6 ശതമാനമാണ്‌–3293 കേസ്‌. സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്തകളിൽ 578 കേസെടുത്തിട്ടുണ്ട്‌. 113 കേസ്‌ ഭീകരവാദവുമായി ബന്ധപ്പെട്ടാണ്‌. ഇതിൽ 96ഉം യുപിയിലാണ്‌.

ദിശ കിട്ടാതെ അന്വേഷണം
കേസ്‌ കൂടുമ്പോൾ പല സംസ്ഥാനത്തും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. മുൻവർഷങ്ങളിൽ അന്വേഷണം പുർത്തിയാക്കാത്ത 53,157 കേസുണ്ട്‌. ഈ വർഷത്തെയടക്കം 1,03,988 കേസ്‌ അന്വേഷണത്തിലാണ്‌. കുറ്റപത്രം നൽകിയത്‌ 47.5ശതമാനത്തിൽ മാത്രം. തെളിവ്‌ കണ്ടെത്താൻ കഴിയാത്തതിനാൽ 13,384 കേസിന്റെ അന്വേഷണം നിലച്ചു. അതേസമയം, കേരളത്തിൽ 70.6 ശതമാനം കേസിലും കുറ്റപത്രം നൽകി. രാജ്യത്ത്‌ 36,236 കേസ്‌ വിചാരണ കാത്ത്‌ കോടതികളിലുണ്ട്‌. കേരളത്തിലത്‌ 1026 മാത്രമാണ്‌.

Related posts

എംബിബിഎസ്‌, ബിഡിഎസ്‌ താൽക്കാലിക അലോട്ട്‌മെന്റ്‌

Aswathi Kottiyoor

എൻ.സി.സിയുടെ പ്രവർത്തനം യുവജനതയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയതായി മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

ഡോക്ടര്‍മാരുടെ സേവന സന്നദ്ധത ആരോഗ്യ മേഖലയ്ക്ക് അഭിമാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox