22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു
Iritty

ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു

ഇരിട്ടി: മേഖലയിൽ ശ്രീനാരായണ ഗുരുവിന്റെ 94 മത് സമാധിദിനാചരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിച്ചു. ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ കല്ലൂമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ ആലാപനം, ഉപവാസം, പ്രഭാഷണങ്ങൾ എന്നിവ നടന്നു. ഇരട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. വി. അജിയുടെ അധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി പി. എൻ. ബാബു ഉദ്ഘാടനം ചെയ്തു. എ. എൻ. സുകുമാരൻ മാസ്റ്റർ, വി. പി. മോഹനൻ മാസ്റ്റർ, വി. ഭാസ്കരൻ, പി. പി. കുഞ്ഞൂഞ്ഞു എന്നിവർ സംസാരിച്ചു. കെ. കെ. സോമൻ, കെ. എം. രാജൻ, എ. എം. കൃഷ്ണൻകുട്ടി, പി. ജി. രാമകൃഷ്ണൻ , പി.ജി. ജയരാജൻ, സി. രാ മചന്ദ്രൻ, നിർമല അനിരുദ്ധൻ, ഓമന വിശ്വംഭരൻ , രാജമ്മ സഹദേവൻ, രാജു കുളിഞ്ഞ, എം .എം. ചന്ദ്ര ബോസ്, പി.കെ. അജിത്ത്, കെ. സത്യൻ എന്നിവർ നേതൃത്വം നൽകി.
ഉളിക്കൽ ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗുരുദേവ കീർത്തനാലാപനം, ഉപവാസം എന്നിവ നടന്നു. വടക്കേതറ വിജയൻ പ്രഭാഷണം നടത്തി. എ. എസ്. മോഹൻ, ബിന്ദുദിനേശ് ,വിജയൻ വാഴയിൽ എന്നിവർ നേതൃത്വം നൽകി . തില്ലങ്കേരി ശാഖയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ രാജൻ നെല്ലിക്ക , വി. മോഹൻ, നാമത്തിൽ നാണു, സി. ദിനേശൻ, രതീഷ് ശാന്തി എന്നിവർ നേതൃത്വം നൽകി. ആനപന്തി ഗുരുദേവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പി. കെ. രാമൻ പ്രഭാഷണം നടത്തി. എം . കെ. വിനോദ്, എം. കെ. രവീന്ദ്രൻ, പി. വി. ഉണ്ണി, കെ. എസ്. ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരക്കൊല്ലിയിൽ ബാബു തൊട്ടിക്കൽ പ്രഭാഷണം നടത്തി. കൃഷ്ണൻകുട്ടി മഞ്ഞക്കാല , പി. സുധർമ എന്നിവർ നേതൃത്വം നൽകി.
വീർപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം. ആർ. ഷാജി പ്രഭാഷണം നടത്തി. യു. എസ്. അഭിലാഷ്, പി. കെ. പ്രതീഷ് , പി. ശശി എന്നിവർ നേതൃത്വം നൽകി.
വാളത്തോട് ശ്രീനാരായണഗുരു മന്ദിരത്തിൽ കെ.എസ്. സുഭാഷ് പ്രഭാഷണം നടത്തി. കേളകം മൂർച്ചിലക്കാട് ക്ഷേത്രത്തിൽ ശാഖാ സെക്രട്ടറി കെ. പി. ഷാജു പ്രഭാഷണം നടത്തി. തോലമ്പ്ര ഗുരുമന്ദിരത്തിൽ സെക്രട്ടറി കെ . ഗിരീഷ് പ്രഭാഷണം നടത്തി. സദാനന്ദൻ പാറ, കെ. മനോഹരൻ എന്നിവർ നേതൃത്വം നൽകി . കാക്കയങ്ങാട് ഗുരു മന്ദിരത്തിൽ ശാഖാ സെക്രട്ടറി ഗോപി കോലംചിറ പ്രഭാഷണം നടത്തി. കെ. രാധാമണി, എം. കെ. രവീന്ദ്രൻ, കെ .കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകി. കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പി. കെ. രാജൻ മാസ്റ്റർ പ്രഭാഷണം നടത്തി. ചന്ദ്രമതി ടീച്ചർ നേതൃത്വം നൽകി.
ഇരട്ടി എസ്എൻഡിപി യൂണിയന് കീഴിലുള്ള ചന്ദനക്കാംപാറ, പയ്യാവൂർ, മുത്താറികുളം, കോശവൻ വയൽ, പടിയൂർ, മണിപ്പാറ, മട്ടന്നൂർ, ചരൽ, മണത്തണ, ചെട്ടിയാം പറമ്പ് അയ്യപ്പക്ഷേത്രം, അടക്കാത്തോട് ശ്രീ പള്ളിയറ ദേവീക്ഷേത്രം, വെള്ളൂന്നി ശ്രീ ആനയെ കാവ് ഭഗവതി ക്ഷേത്രം, കൊട്ടിയൂർ ഗുരുക്ഷേത്രം, പുന്നപ്പാലം, വിളമന, കുളിഞ്ഞ, മേനച്ചോടി , കോടൻചാൽ , വേക്കളം എന്നീ സ്ഥലങ്ങളിലും സമാധി ദിനാചരണം നടന്നു .

Related posts

വനിതാ പോലീസ് ഓഫീസർമാരെ ആദരിച്ചു……….

Aswathi Kottiyoor

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ.

Aswathi Kottiyoor
WordPress Image Lightbox