24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും
Iritty

മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു .കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മേഖലാ പ്രസിഡണ്ട് സി. ബാബു അധ്യക്ഷനായി.
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.അബ്ദുള്ള വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അഡ്ലിൻ ബാബു, നയന കെ സന്തോഷ്, സി.ബി. ദേവദത്ത് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഇരിട്ടി മേഖലയിലെ മൺമറഞ്ഞ മാധ്യമ പ്രവർത്തകരായിരുന്ന ഇ .വി. ഡി. കിടാവ്, എം.കെ. ഹംസ, എം. കെ. നമ്പ്യാർ, എ.സി. ജയദേവൻ എന്നിവരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ചടങ്ങിൽ അനുസ്മരിച്ചു.
കേരളപത്രപ്രവർത്തകഅസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ, അസോസിയേഷൻ സംസ്ഥാനസെക്രട്ടറി കണ്ണൻ പന്താവൂർ, സന്തോഷ് കോയിറ്റി, സദാനന്ദൻകുയിലൂർ ,ജോയിക്കുട്ടി ഏബ്രഹാം, എം.വിജയൻ നമ്പ്യാർ, സതീശൻ മാവിലഎന്നിവർ സംസാരിച്ചു. ഉൻമേഷ് പായം, പി.വി. ബാബു, ഷിൻ്റോ തോമസ്, കെ.സാദിഖ്, കെ.സുരേഷ്, ഡോളമി എന്നിവർ നേതൃത്വം നൽകി.

Related posts

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

പായം പഞ്ചായത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന

കൊവിഡ് വ്യാപനം – കർശനമായ നിർദ്ദേശങ്ങളുമായി നഗരസഭാ സേഫ്റ്റി കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox