• Home
  • Iritty
  • സേവാ സമർപ്പൺ അഭിയാൻ – അഗതിമന്ദിരത്തിൽ പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു
Iritty

സേവാ സമർപ്പൺ അഭിയാൻ – അഗതിമന്ദിരത്തിൽ പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു

ഇരിട്ടി : പ്രധാനമത്രിയുടെ എഴുപത്തി ഒന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി മാടത്തിൽ പ്രവർത്തിക്കുന്ന മെറിലാക്ക് ഭവനിലെ അന്തേവാസികൾക്കായി പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരാലംബരായ നാൽപ്പത്തി അഞ്ചോളം സ്ത്രീകളായ അന്തേവാസികളാണ് ഇവിടെ കഴിയുന്നത്. ആപ്പിൾ, വാഴപ്പഴം, മധുരനാരങ്ങ തുടങ്ങിയ പഴങ്ങളാണ് ഇവർക്ക് വിതരണം ചെയ്തത്. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന സേവാസമർപ്പൻ അഭിയാന്റെ മണ്ഡലതല ഉദ്‌ഘാടനം കൂടിയായിരുന്നു ചടങ്ങ്. മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, നേതാക്കളായ മനോഹരൻ വയോറ , സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ , പി.പി. ഷാജി , സി. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇരിട്ടി മേഖലയിലെ കൈരാതി കിരാത ക്ഷേത്രം, കീഴൂർ മഹാവിഷ്ണു ക്ഷേത്രം, ചോംകുന്ന് ശിവക്ഷേത്രം തുടങ്ങി മുപ്പതിലേറെ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വഴിപാടുകൾ നടന്നു. ഇവിടങ്ങളിൽ പായസ, മധുരപലഹാര വിതരണവും , ദീപം തെളിയിക്കൽ ചടങ്ങും നടന്നു.

Related posts

ഹെൽപ് ഡസ്കും കോൾ സെൻ്ററും

Aswathi Kottiyoor

ഇരിട്ടിയിൽ ഗതാഗത പരിഷ്‌ക്കരണം നിലവിൽ വന്നു

Aswathi Kottiyoor

ചിറക് ക്യാമ്പിന് തുടക്കമായി

WordPress Image Lightbox