24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വോ​ട്ട​ര്‍​പ​ട്ടി​ക: തെ​റ്റു​ക​ള്‍ തി​രു​ത്താം
kannur

വോ​ട്ട​ര്‍​പ​ട്ടി​ക: തെ​റ്റു​ക​ള്‍ തി​രു​ത്താം

ക​ണ്ണൂ​ർ: വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2022 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്കാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ അ​ര്‍​ഹ​ത. നി​ല​വി​ലു​ള്ള പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ക, ഇ​ര​ട്ടി​പ്പ് ഒ​ഴി​വാ​ക്കു​ക, വി​ലാ​സ​ത്തി​ലും മ​റ്റ് വ്യ​ക്തി വി​വ​ര​ങ്ങ​ളി​ലു​മു​ള​ള തെ​റ്റു​ക​ള്‍ തി​രു​ത്തു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തി​ന​കം ആ​രം​ഭി​ച്ചു. ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് തെ​റ്റു​ക​ള്‍ തി​രു​ത്തി പ​ട്ടി​ക ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ ന​ട​ത്തു​ക. ഒ​ക്‌​ടോ​ബ​ര്‍ 31ന​കം ഇ​ത് പൂ​ര്‍​ത്തി​യാ​ക്കും. ഇ​തോ​ടൊ​പ്പം ആ​വ​ശ്യ​മെ​ങ്കി​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ പു​ന​ര്‍​വി​ന്യ​സി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും. ഇ​ല​ക്ട​റ​ല്‍ റോ​ള്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്കാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ന​വം​ബ​ര്‍ ഒ​ന്നി​ന് ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ന​വം​ബ​ര്‍ 30 വ​രെ പു​തി​യ വോ​ട്ട​ര്‍​മാ​രെ ചേ​ര്‍​ക്കാ​നും അ​ന​ര്‍​ഹ​രെ ഒ​ഴി​വാ​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ 2022 ജ​നു​വ​രി അ​ഞ്ചി​ന് അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

Related posts

ഇതാ പുതിയ ബാഴ്‌സലോണ: തിരിച്ചടികൾക്കും കലഹങ്ങൾക്കുംശേഷം ബാഴ്‌സ ഉയിർത്തെഴുന്നേറ്റു…………..

Aswathi Kottiyoor

വേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം

Aswathi Kottiyoor

മൃ​ഗ​ഡോ​ക്‌ട​ർ ഇ​നി ആ​ധു​നി​ക ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തും

Aswathi Kottiyoor
WordPress Image Lightbox