24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം
kannur

സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം

ക​ണ്ണൂ​ർ: ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഡീ​സ​ലി​ന് സ​ബ്സി​ഡി ന​ൽ​കു​ക, വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് എ​ത്ര​യും വേ​ഗം ന​ട​പ്പി​ൽ വ​രു​ത്തു​ക, വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ടാ​ക്സ് ഒ​ഴി​വാ​ക്കു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം പ​കു​തി​യാ​യി കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നു പോ​കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ബ​സു​ക​ളും റോ​ഡി​ൽ​നി​ന്നും പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത്, കെ.​പി. മു​ര​ളി​ധ​ര​ൻ, കെ. ​സു​നി​ൽ കു​മാ​ർ, കെ.​പി. മോ​ഹ​ന​ൻ, എം.​കെ. പ​വി​ത്ര​ൻ, കെ. ​വി​ജ​യ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

അറുപത് കഴിഞ്ഞവർക്ക് തല്ക്കാലം ലൈസൻസ് നൽകേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

ആ​റ​ള​ത്തെ കാ​ട്ടാ​ന​ശ​ല്യം: 11നും 12​നും സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor

ക​ണ്ണൂ​ർ സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ഐ​എ​സ് കോ​ര്‍​പ​റേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox