24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • അറുപത് കഴിഞ്ഞവർക്ക് തല്ക്കാലം ലൈസൻസ് നൽകേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്
kannur

അറുപത് കഴിഞ്ഞവർക്ക് തല്ക്കാലം ലൈസൻസ് നൽകേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: അറുപതു വയസ്സ് കഴിഞ്ഞവർക്ക് കോവിഡിന്റെ പേരിൽ ലൈസൻസ് തല്ക്കാലം നൽകേണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഓൺലൈൻ ആയി നടത്തുന്നതിനാൽ ലേണേഴ്സ് ടെസ്റ്റ്‌ പാസാകുന്ന അറുപതു പിന്നിട്ടവർക്ക് തുടർന്നുള്ള പ്രാക്ടിക്കൽ ടെസ്റ്റിന് പങ്കെടുക്കാൻ അനുമതിയില്ല. അറുപതു വയസ്സ് കഴിഞ്ഞവർക്ക് പുതുക്കാനായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചിട്ടും നടപടി ഇല്ലാത്തതും ലൈസൻസ് പുതുക്കി നൽകാത്തതും തിരിച്ചടിയാവുകയാണ്. ഈ മാസം 31 വരെയുള്ള ഡ്രൈവിംഗ് ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് പുതുക്കി നൽകിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് പൊതു ഗതാഗതം ഉപയോഗപ്പെടുത്തുന്നവർ ചുരുങ്ങി വരികയാണ്. വാഹനം ഉണ്ടായിട്ടും ലൈസൻസ് പുതുക്കി കിട്ടാത്തതിനാൽ പൊതു ഗതാഗതം ഉപയോഗിക്കാൻ നിർബന്ധിക്കപ്പെടുകയാണ് അറുപതു തികഞ്ഞ പലരും. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്
ലൈസൻസിനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്നാണ് ആവശ്യം.

Related posts

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.*

𝓐𝓷𝓾 𝓴 𝓳

അളവുതൂക്ക കൃത്രിമം: 86000 രൂപ പിഴ ഈടാക്കി

𝓐𝓷𝓾 𝓴 𝓳

മ​ട്ട​ന്നൂ​രി​ൽ റ​വ​ന്യു ട​വ​ർ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

WordPress Image Lightbox