25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ലൈഫ് മിഷന്‍: 10,300 വീടുകൾ പൂര്‍ത്തിയായി
kannur

ലൈഫ് മിഷന്‍: 10,300 വീടുകൾ പൂര്‍ത്തിയായി

കണ്ണൂർ: ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 10,300 വീടുകൾ പൂര്‍ത്തിയായി. ലൈഫ് ഒന്നാം ഘട്ടത്തില്‍ 2610 വീടുകളും രണ്ടാം ഘട്ടത്തില്‍ 2449, പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി അഡീഷനല്‍ പട്ടികയില്‍ 82, പി.എം.എ.വൈ ഗ്രാമീണില്‍ 711, നഗരവിഭാഗത്തില്‍ 4113 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്​. ഒന്നാം ഘട്ടമായ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തില്‍ 97 ശതമാനവും ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനനിർമാണം എന്ന രണ്ടാംഘട്ടത്തില്‍ 96 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനനിർമാണം ഉറപ്പാക്കുന്ന മൂന്നാംഘട്ടത്തില്‍ ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട് ഭവനനിർമാണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാറി​ൻെറ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് പദ്ധതിയില്‍ നിർമാണം പൂര്‍ത്തിയാക്കിയ 10,000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉച്ച 12നാണ് പരിപാടി. ഇതി​ൻെറ ഭാഗമായി 306 വീടുകളുടെ നിർമാണമാണ്​ പൂര്‍ത്തീകരിച്ചത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തിലും പരിപാടി സംഘടിപ്പിക്കും.

Related posts

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍

Aswathi Kottiyoor

തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്ക് വൈ​വി​ധ്യ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മ​ന്ത്രി

Aswathi Kottiyoor

ആട് വളർത്തൽ പരിശീലനം

Aswathi Kottiyoor
WordPress Image Lightbox