24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം എത്തുന്നു
kannur

റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം എത്തുന്നു

ക​ണ്ണൂ​ർ: പൈ​ത​ൽ​മ​ല-പാ​ല​ക്ക​യം​ത​ട്ട് -കാ​ഞ്ഞി​ര​ക്കൊ​ല്ലി ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സം​ഘം ഈ ​മാ​സം ത​ന്നെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഇ​ന്ന​ലെ വ​നം-​വ​ന്യ​ജീ​വി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ, പൊ​തു​മ​രാ​മ​ത്ത്-​ടൂറിസം മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സ് സ​മ​ർ​പ്പി​ച്ച നി​ർ​ദേശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഉ​ന്ന​ത​ത​ല​യോ​ഗം. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഈ ​ടൂ​റി​സം സ​ർ​ക്യൂ​ട്ട് വി​ക​സി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.
സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥസം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ലഭിച്ചാ​ലു​ട​ൻ അടുത്ത മാ​സം ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ നി​ർ​ണാ​യ​കസ്ഥാ​ന​മു​ള്ള ഈ ​സ​ർ​ക്യൂ​ട്ടി​ന്‍റെ വി​ക​സ​നം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ലി​യ കു​തി​പ്പി​ന് വ​ഴി​വ​യ്ക്കു​മെ​ന്ന് മ​ന്ത്രി​മാ​രാ​യ എ.​കെ.​ശ​ശീ​ന്ദ്ര​നും പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സും യോ​ഗ​ത്തി​ൽ വ്യക്തമാക്കി. പൈ​ത​ൽ​മ​ല ടൂ​റി​സം പ​ദ്ധ​തി​ക്ക് അ​ഞ്ചു പ​തി​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​ണ്ടെ​ങ്കി​ലും ഇ​ന്നും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഇ​വി​ടെ​യി​ല്ല എ​ന്ന കാ​ര്യം ജോ​ൺ ബ്രി​ട്ടാ​സ് എം​പി യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
സ്വാ​ഭാ​വി​ക വ​ന​ത്തി​ന് ഭം​ഗം നേ​രി​ടാ​തെ പൈ​ത​ൽ​മ​ല ന​വീ​ക​ര​ണം വ​നം​വ​കു​പ്പി​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ക​സി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. പ്ര​വേ​ശ​ന സം​വി​ധാ​ന​ങ്ങ​ൾ, ട്ര​ക്കിം​ഗ് പാ​ത്ത് വേ​ക​ൾ, ശു​ചി​മു​റി​ക​ൾ, പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, ഇ​ക്കോ ഷോ​പ്പു​ക​ൾ, വാ​ച്ച് ട​വ​ർ, വ്യൂ ​പോ​യി​ന്‍റ് നാ​മ​ക​ര​ണം, കു​റി​ഞ്ഞി​പ്പൂ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ സൂ​ച​ക​ങ്ങ​ൾ ത​യാ​റാ​ക്ക​ൽ, ബൈ​നോ​ക്കു​ല​ർ സം​വി​ധാ​നം, ടൂ​റി​സം റി​സോ​ർ​ട്ട് പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ട​ൻ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കും.
കാ​ര​വാ​ൻ പ​ദ്ധ​തി, ടെ​ന്‍റു​ക​ൾ, ഹ​ട്ടു​ക​ൾ, റോ​പ്പ് വേ ​എ​ന്നി​വയുൾ​പ്പെ​ടെ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്യേ​ണ്ട പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചും വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നുശേ​ഷം രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നും ധാ​ര​ണ​യാ​യി. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യു​ടെ വി​ക​സ​നസാ​ധ്യ​ത​ക​ൾ​ക്ക് എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് വ​നം​വ​കു​പ്പ് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കും. പാ​ല​ക്ക​യം​ത​ട്ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ൺ ബ്രി​ട്ടാ​സ് എം​പി സ​മ​ർ​പ്പി​ച്ച ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​ദേ​ശം ന​ൽ​കി.
പാ​ല​ക്ക​യം​ത​ട്ടി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, റൈ​ൻ ഹ​ട്ടു​ക​ൾ, കേ​ബി​ൾ കാ​ർ പ​ദ്ധ​തി, പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ സോ​ളാ​ർ ലൈ​റ്റു​ക​ളു​ടെ പു​നഃ​സ്ഥാ​പ​നം, പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം, ശു​ചി​മു​റി​ക​ൾ, ട​വ​റു​ക​ൾ, അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് സു​ര​ക്ഷാവേ​ലി സ്ഥാ​പി​ക്ക​ൽ, ഹ​ട്ടു​ക​ൾ, ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നുവേ​ണ്ടി​യു​ള്ള കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം, ന​ട​പ്പാ​ത നി​ർ​മാ​ണം, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണവും യു​ദ്ധകാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. പാ​ല​ക്ക​യം​ത​ട്ടി​ലെ സ​ർ​ക്കാ​ർ​ഭൂ​മി കൈ​യേ​റി​യ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണമെ​ന്ന നി​ർ​ദേ​ശ​വുമു​ണ്ടാ​യി.
ഡി.​കെ. വി​നോ​ദ്കു​മാ​ർ (ഉ​ത്ത​ര​മേ​ഖ​ല ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്), ആ​ർ.​എ​സ്.​അ​രു​ൺ (ഡ​യ​റ​ക്‌ട​ർ, ഇ​ക്കോ ടൂ​റി​സം), ഇ.​സ​ഹീ​ദ് (ടൂ​റി​സം വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി), കെ.​രൂ​പേ​ഷ്കു​മാ​ർ (സ്റ്റേ​റ്റ് റോ​സ്പോ​ൺ​സി​ബി​ൾ ടൂ​റി​സം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ), ജെ.​അ​നി​ൽ ജോ​സ് (ക​ണ്ണൂ​ർ ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​ളക്‌ട​ർ ), ടി.​വി.​പ​ത്മ​കു​മാ​ർ (ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി), ജി.​ആ​ർ.​രാ​ജേ​ഷ് (വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി), ടി.​വി. പ്ര​ശാ​ന്ത് (ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ), എ.​ആ​ർ. സ​ന്തോ​ഷ് ലാ​ൽ (ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റക്‌ട​ർ), രാ​ജീ​വ് കാ​രി​യി​ൽ (ടൂ​റി​സം വ​കു​പ്പ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ) തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പങ്കെടുത്തു.

Related posts

കണ്ണൂർ ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കൊവിഡ് : 1198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ………..

Aswathi Kottiyoor

ജില്ലയിൽ ഡ്രോൺ സർവേ ആരംഭിക്കുന്നു

Aswathi Kottiyoor

പാലത്തായി ഇടതു സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കണം; വെൽഫെയർ പാർട്ടി

Aswathi Kottiyoor
WordPress Image Lightbox