25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • യുണൈറ്റഡ് ഹോട്ടൽ & റസ്റ്റോറൻറ് സ്റ്റാഫ് അസോസിയേഷൻ (UHRSA) കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
kannur

യുണൈറ്റഡ് ഹോട്ടൽ & റസ്റ്റോറൻറ് സ്റ്റാഫ് അസോസിയേഷൻ (UHRSA) കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇന്നലെ നടന്ന എക്സിക്യൂട്ടീവ് ഓൺലൈൻ മീറ്റിങ്ങിലാണ് UHRSA കണ്ണൂർ ജില്ലാകമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ദീപേഷ് , വൈസ് പ്രസിഡന്റ് ജിമ്മിജോർജ്
സെക്രട്ടറി വിലേഷ്കുമാർ , ജോയിന്‍ സെക്രട്ടറി ജോബിൻ മാത്യു, ട്രഷറര്‍ സുബീഷ് ജില്ലാ കോർഡിനേറ്റർ ജെറിൻ ജോസഫ് എന്നിവരെയാണ്തിരഞ്ഞെടുത്തത്.എക്സിക്യൂട്ടീവ് അംഗങ്ങളായി രാഗേഷ്,ജിസിൻ,ജോസ്,ഷിവിൽ എന്നിവരെയും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ മേൽ നോട്ടത്തിലായിരുന്നു മീറ്റിംഗ്.കൊറോണ ദുരിതത്തിൽ ഏറ്റവും പ്രയാസമനുഭവിക്കുന്ന ഒരു വിഭാഗമാണ് ഹോട്ടൽ റസ്റ്റോറൻറ് മേഖല. ഇ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഇപ്പോൾ ദുരിത ജീവിതം ആണ് .ഇപ്പോൾ റിസോർട്ടുകളും ഹോട്ടലുകളും അടച്ചിടുകയും തൊഴിലാളികളെ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇതുവരെയും ഒരു വിധ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് വേണ്ടി പ്രഖ്യാപിക്കുക ഉണ്ടായിട്ടില്ല .ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് UHRSA സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും, ടൂറിസം വകുപ്പ് മിനിസ്റ്റർ ക്കും നിവേദനം നൽകുകയും ചെയിരുന്നു . വീണ്ടും ജോലിക്ക് എന്ന് മുതൽ പോയി തുടങ്ങാം എന്ന് ഇനിയും തീരുമാനമായിട്ടില്ല. കേരളത്തിൻറെ മുഖമുദ്രയായ ടൂറിസം മേഖലയിൽ ജോലിചെയ്യുന്ന ഈ വിഭാഗത്തെ ഇനിയും അവഗണിക്കരുത് എന്നും പട്ടിണിയിൽ നിന്നും ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കര കയറ്റണം എന്നും പ്രത്യേക ധനസഹായം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കണമെന്നും UHRSA കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെ

Related posts

വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: ബി​എ​ൽ​ഒ അ​സോ.

Aswathi Kottiyoor

കോവിഡ് : 31 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ഒ​പി നി​ര്‍​ത്ത​ലാ​ക്കി

Aswathi Kottiyoor

യാത്രാ നി​യ​ന്ത്ര​ണം: സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണമെന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor
WordPress Image Lightbox