26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജി​ല്ല​യി​ൽ കോ​വി​ഡി​നൊ​പ്പം പ​നി​യും വി​ല്ല​നാ​കു​ന്നു
kannur

ജി​ല്ല​യി​ൽ കോ​വി​ഡി​നൊ​പ്പം പ​നി​യും വി​ല്ല​നാ​കു​ന്നു

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ ശ്ര​ദ്ധ​യൂ​ന്നി​യ ആ​രോ​ഗ്യ വ​കു​പ്പി​ന്​ വെ​ല്ലു​വി​ളി​യാ​യി പ​നി​യും. എ​ലി​പ്പ​നി, ഡെ​ങ്കി, വൈ​റ​ൽ​പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ തു​ട​ങ്ങി. ശ​ക്ത​മാ​യ മ​ഴ മാ​റി​യ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ള​ച്ചേ​രി, കൂ​ടാ​ളി, ചെ​റു​താ​ഴം ഭാ​ഗ​ങ്ങ​ളി​ൽ എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. എ​ലി​പ്പ​നി സം​ശ​യി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​റു​താ​ഴം സ്വ​ദേ​ശി ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡെ​ങ്കി സം​ശ​യി​ച്ച്​ ചി​ല​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ൻ​ഫ്ലു​വ​ൻ​സ പോ​ലെ​യു​ള്ള വൈ​റ​ൽ​പ​നി​യും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു. ജ​ല​ദോ​ഷം, ചു​മ അ​ട​ക്ക​മു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഇ​ത്ത​ര​ക്കാ​രി​ലു​ണ്ട്. ക​ന​ത്ത ശ​രീ​ര​വേ​ദ​ന​യും ല​ക്ഷ​ണ​ങ്ങ​ളി​ലു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ വാ​യു​വി​ലൂ​ടെ പ​ട​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വൈ​റ​ൽ​പ​നി കാ​ര്യ​മാ​യി പ​ട​രി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്.

ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ്​ ക​ണ​ക്ക്​ പ്ര​കാ​രം 647 പേ​രാ​ണ്​ ചൊ​വ്വാ​ഴ്​​ച പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത്. തി​ങ്ക​ളാ​ഴ്​​ച 780 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി. സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം തേ​ടു​ന്ന​വ​രു​ടെ ക​ണ​ക്കെ​ടു​ക്കു​േ​മ്പാ​ൾ പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കും. ശ​ക്ത​മാ​യ മ​ഴ​ക്കു​ശേ​ഷം വെ​യി​ൽ വ​ന്ന​തോ​ടെ​യാ​ണ്​ എ​ലി​പ്പ​നി​യും ഡെ​ങ്കി​യും വ​ർ​ധി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ എ​ലി​പ്പ​നി സാ​ധ്യ​ത കൂ​ടു​ത​ൽ. ഇ​ത്ത​ര​ക്കാ​ർ വെ​ള്ള​ത്തി​ലി​റ​ങ്ങു​േ​മ്പാ​ൾ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം.

എ​ലി, ക​ന്നു​കാ​ലി​ക​ൾ, നാ​യ്, പ​ന്നി, കു​റു​ക്ക​ൻ, ചി​ല​യി​നം പ​ക്ഷി​ക​ൾ എ​ന്നി​വ​യാ​ണ് ​രോ​ഗ​വാ​ഹ​ക​ർ. പ്ര​ധാ​ന​മാ​യും രോ​ഗ​പ്പ​ക​ർ​ച്ച​യു​ണ്ടാ​ക്കു​ന്ന​ത് ക​ര​ണ്ടു​തി​ന്നു​ന്ന ജീ​വി​ക​ളാ​ണ്. സാ​ധാ​ര​ണ ജ​ല​ദോ​ഷ​പ്പ​നി പോ​ലെ​യാ​ണ് രോ​ഗം ആ​രം​ഭി​ക്കു​ന്ന​ത്. പ​നി, വി​റ​യ​ൽ, ക്ഷീ​ണം, ക​ടു​ത്ത ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​വും.

അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ഹൃ​ദ​യം, ക​ര​ൾ, വൃ​ക്ക തു​ട​ങ്ങി​യ​വ​യെ ബാ​ധി​ച്ച്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കും.

Related posts

*കണ്ണൂർ ജില്ലയില്‍ 653 പേര്‍ക്ക് കൂടി കൊവിഡ്: 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

തലശ്ശേരി ഗവ:ഹോസ്പിറ്റലിൻ്റെ അനാസ്ഥയിൽ കുട്ടിയുടെ കൈ മുറിച്ചു മാറ്റപ്പെട്ട സംഭവം,,,* *കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുക* ‘

Aswathi Kottiyoor
WordPress Image Lightbox