25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് കോവിഡ് ക്വാറന്‍്റീനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ്: ഏഴു ദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ജോലിയില്‍ പ്രവേശിക്കണം
Kerala

സംസ്ഥാനത്ത് കോവിഡ് ക്വാറന്‍്റീനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ്: ഏഴു ദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ജോലിയില്‍ പ്രവേശിക്കണം

സംസ്ഥാനത്ത് കോവിഡ് ക്വാറന്റീനില്‍ ഇളവ്. കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.സംസ്ഥാനത്ത് കോവിഡ് ക്വാറന്റീനില്‍ ഇളവ്. കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണം. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കും.

കോവിഡ് രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ വന്ന ജീവനക്കാരന്‍ മൂന്നു മാസത്തിനിടയില്‍ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഇവര്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചും രോഗലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫീസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണം. നേരത്തെ റിവേഴ്‌സ് ക്വാറന്റീന്‍ അടക്കം 19 ദിവസം വരെയായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യക കാഷ്വല്‍ ലീവ് അനുവദിച്ചിരുന്നത്.

കോവിഡ് മൂര്‍ച്ഛിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സ കാലയളവ് മുഴുവന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. പൊതുജനങ്ങള്‍ക്കും ഈ ഇളവ് നടപ്പാക്കും. നിലവില്‍ കോവിഡ് പോസിറ്റീവായി ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും 10 ആം ദിവസം ക്വാറന്റീന്‍ അവസാനിപ്പിക്കാം. വീണ്ടും കോവിഡ് പരിശോധനയുടെ ആവശ്യമില്ല. ഇത് അത്യാവശ്യ സാഹചര്യത്തില്‍ ഏഴാം ദിവസം ദിവസം പരിശോധിച്ച്‌ പുറത്തിറങ്ങാവുന്ന രീതിയില്‍ ആരോഗ്യവകുപ്പ് ഉത്തരവ് പരിഷ്‌കരിക്കും. കോവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്കും ഇളവ് നടപ്പാക്കും.

Related posts

മാനസികാരോഗ്യ സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ’; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

Aswathi Kottiyoor

കെ.ആർ. ഗൗരിയമ്മ അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox