27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഉളിക്കൽ പുറവയലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന മണ്ഡപത്തില്‍ എം.ജെ. ജോസഫ് (92) അന്തരിച്ചു
Iritty

ഉളിക്കൽ പുറവയലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന മണ്ഡപത്തില്‍ എം.ജെ. ജോസഫ് (92) അന്തരിച്ചു

ഇരിട്ടി : ഉളിക്കൽ പുറവയലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന മണ്ഡപത്തില്‍ എം.ജെ. ജോസഫ് (92) അന്തരിച്ചു . ഉളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗവും വ്യാപാരി വ്യവസായി ഏകോപനസമിതി വട്ട്യാംതോട് യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: മറ്റത്തില്‍ കുടുംബാംഗം അന്നക്കുട്ടി. മക്കള്‍: എം.ജെ. ആലീസ് (റിട്ട. അധ്യാപിക, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കമാലി), എം.ജെ. ജോസ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി കീഴ്പ്പള്ളി യൂണിറ്റ്), ഡോ.എം.ജെ. മാത്യു (പ്രിന്‍സിപ്പല്‍, ദേവമാതാ കോളജ് പൈസക്കരി, മുന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം), പരേതനായ ബാബു ജോസഫ് (എല്‍ഐസി ഓഫീസര്‍, കാഞ്ഞങ്ങാട്), ഡോ. ജെയിന്‍ ജോണ്‍ (അസി. പ്രൊഫസര്‍, ഗവ. കോളജ് കുന്നമംഗലം), ഷാജി എം. ജോസഫ്. മരുമക്കള്‍: ചെറിയാന്‍ പുതുശ്ശേരി (റിട്ട. ഉദ്യോഗസ്ഥന്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്), ഡെയ്‌സി തട്ടുങ്കല്‍, ഷൈനി യോഹന്നാന്‍ (അധ്യാപിക, ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഇന്ദു ജോസ് (സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക് കാസര്‍ഗോഡ്), ജോണ്‍ അഗസ്റ്റിന്‍ (റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍, കോഴിക്കോട്), ജെയ്ത ഉറുമ്പങ്കല്‍.

Related posts

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം…………..

Aswathi Kottiyoor

ഇരിട്ടി പയഞ്ചേരി മൂപ്പൻ ഹൗസിൽ പരേതനായ എറമുള്ളാൻ ഹാജിയുടെ ഭാര്യ തറാൽ ഉമ്മല്ലു ഹജ്ജുമ്മ അന്തരിച്ചു

Aswathi Kottiyoor

മാട്ടറ ആട്‌ ഗ്രാമം: രണ്ടാംഘട്ടം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox