25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പുനർഗേഹം പദ്ധതി: പണി പൂർത്തിയാക്കിയില്ലെങ്കിൽ നൽകേണ്ട പലിശ ഒഴിവാക്കും
Kerala

പുനർഗേഹം പദ്ധതി: പണി പൂർത്തിയാക്കിയില്ലെങ്കിൽ നൽകേണ്ട പലിശ ഒഴിവാക്കും

പുനർഗേഹം പദ്ധതി പ്രകാരം ഒരു വർഷത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കിയില്ലെങ്കിൽ പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പുനർഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
12 മാസത്തിനകം വീട് പണി പൂർത്തിയാക്കാനായില്ലെങ്കിൽ 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. നിലവിൽ മത്സ്യ ത്തൊഴിലാളികളുടെ ഭൂമിയുടെ കൈവശാവകാശം അവരിൽ തന്നെ നിക്ഷിപ്തമാക്കും.
കേരളത്തിന്റെ തീരദേശ മേഖലയിൽ വേലിയേറ്റ പരിധിയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷാ കാരണങ്ങളാൽ മാറ്റി പാർപ്പിക്കുകയാണ് പുനർഗേഹം പദ്ധതിയുടെ ലക്ഷ്യം. 18655 പേരെ മൂന്നുവർഷത്തിനുള്ളിൽ പുനരധിവസിപ്പിക്കും. വ്യക്തിഗത ഭവനനിർമ്മാണം, ഭവനസമുച്ചയ നിർമ്മാണം, ഗുണഭോക്താവ് നേരിട്ട് വീടും സ്ഥലവും വാങ്ങൽ എന്നീ രീതികളാണ് സ്വീകരിക്കുന്നത്. ഗുണഭോക്താവിന് ഭൂമി വാങ്ങുന്നതിനും ഭവന നിർമ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. ഭൂമിയും വീടും വിലയ്ക്കുവാങ്ങുന്നതിന് നിലവിൽ 500 സ്‌ക്വയർ ഫീറ്റ് വീടാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. ഇത് 400 സ്‌ക്വയർ ഫീറ്റാക്കി നിജപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകിയ 10909 ഗുണഭോക്താക്കളിൽ 2363 പേർ ഭൂമി കണ്ടെത്തി വില നിശ്ചയിക്കുകയും 1746 പേർ ഭൂമി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. 601 പേർ ഭവന നിർമ്മാണം പൂർത്തീകരിച്ചു. ഇതിൽ 91 ഗുണഭോക്താക്കൾ വീടും സ്ഥലവുമായി വാങ്ങി പുനരധിവസിപ്പിക്കപ്പെട്ടവരാണ്. പദ്ധതി നിർവഹണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 200 കോടി രൂപയാണ് അനുവദിച്ചത്. അതിൽ 180.21 കോടി രൂപ ചിലവഴിച്ചു.
ഫിഷറീസ് മന്ത്രി സജി ചെറിയാൻ, റവന്യൂ മന്ത്രി കെ. രാജൻ, സഹകരണ മന്ത്രി വി.എൻ. വാസവൻ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

Related posts

പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ ആധാര്‍ പുതുക്കണം: കൊച്ചി ജില്ലാ കളക്ടര്‍

Aswathi Kottiyoor

*120 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

Aswathi Kottiyoor

ഫീ റൂൾ ഭേദഗതിക്കെതിരേ അഭിഭാഷകർ പ്രക്ഷോഭത്തിലേക്ക്, 17ന് കരിദിനം

Aswathi Kottiyoor
WordPress Image Lightbox