23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വിധവകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായ നിബന്ധനകളിൽ ഇളവ്
Kerala

വിധവകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായ നിബന്ധനകളിൽ ഇളവ്

ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉള്ള വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിനു സഹായധനമായ അമ്പതിനായിരം രൂപ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തി. വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന,് വില്ലേജ് ഓഫീസർ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതി. മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും അനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ/ പഞ്ചായത്ത് സെക്രട്ടറി/ ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ പക്കൽ നിന്നും വാങ്ങി ഹാജരാക്കണം. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സെപ്റ്റംബർ 30 വരെ സ്വീകരിക്കും.

Related posts

സി.പി.എം ജാഥയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്തംഗത്തിന്റെ ശബ്ദസന്ദേശം; അല്ലാത്തവർക്ക് തൊഴിൽതരില്ലെന്ന് ഭീഷണി

Aswathi Kottiyoor

പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ കോടതിയിൽ

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധിയില്ല, ഓവർ ഡ്രാഫ്‌റ്റും: കെ എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox