27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കീഴൂരിൽ പലചരക്കുകടയിൽ മോഷണം
Iritty

കീഴൂരിൽ പലചരക്കുകടയിൽ മോഷണം

ഇരിട്ടി : കീഴൂരിൽ പലചരക്കുകടയുടെ പൂട്ട് തകർത്ത് മോഷണം.കീഴൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ വള്ളിയാട് നിവാസി ഭാസ്കരന്റെ പല ചരക്കു കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന മുന്നൂറോളം രൂപയുടെ ചില്ലറയും സിഗരറ്റ് , സോഡ തുടങ്ങിയ സാധനങ്ങളും കൊണ്ടുപോയി. ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയ കടയുടമ കട തുറന്നു കിടക്കുന്നതാണ് കണ്ടത്. എന്നാൽ മകൻ രാവിലെ പച്ചക്കറി എത്തിക്കാനായി കട തുറന്നതാകാമെന്നാണ് കരുതിയത് . പിന്നീട് കടയിലെ സാധനങ്ങളും ക്യാഷ് സൂക്ഷിച്ച ഡെപ്പിയും കാണാതായതോടെയാണ് കടയിൽ മോഷണം നടന്നതായി സ്ഥിരീകരിച്ചത്. ഇരിട്ടി പൊലിസിൽ വിവരമറിയിച്ചതനുസരിച്ച് എസ് ഐ ശ്യാമളയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കടയിലെത്തി പരിശോധന നടത്തി. കടയുടെ സമീപത്തു നിന്നും ഇരുമ്പിൻ്റെ ഒരു വാക്കത്തിയും കണ്ടെടുത്തു. കട ഉടമയുടെ പരാതിയിൽ പ്രദേശത്തെ സി സി ടി വികൾ നിരീക്ഷിച്ചു അന്വേഷണം ശക്തമാക്കിയതായി പൊലിസ് അറിയിച്ചു

Related posts

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു*

Aswathi Kottiyoor

രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സഹപാഠിക്കൊരു വീട് മുണ്ടയാം പറമ്പിൽ പൂർത്തീകരിച്ചു.

Aswathi Kottiyoor

വിരമിക്കുന്നഅധ്യാപകർക്ക് യാത്രയയപ്പ് നൽകി………..

Aswathi Kottiyoor
WordPress Image Lightbox