കണ്ണൂർ: ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
മുതലപെട്ടി സാംസ്കാരിക നിലയം ചൂരാല്‍, ഗവ. സെന്‍ട്രല്‍ യുപി സ്കൂള്‍ കടന്കുളങ്ങര, ഒടുവള്ളിത്തട്ട് സിഎച്ച്സി, ആര്‍സി അമല ബേസിക് യുപി സ്കൂള്‍ പിണറായി, കണ്ണവം യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നു വരെയും പൂപ്പറമ്പ ഗവ.യുപി സ്കൂള്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കൃഷ്ണവിലാസം യുപി സ്കൂള്‍ കാപ്പാട്, അട്ടന്ഞ്ചേരി വയോജന വിശ്രമ കേന്ദ്രം കണിച്ചാര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ചടച്ചികുണ്ഡം കോളനി ഉറത്തുര്, ഹീറോ പ്ലൈവുഡ് കമ്പനി കുറുമാത്തൂര്‍, കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെയുമാണ് പരിശോധന.
ജില്ലയില്‍ കോവിഡ് വാക്സിന് പുതിയ സ്റ്റോക്ക് വിതരണത്തിന് എത്താത്തതിനാല്‍ അതതു കേന്ദ്രങ്ങളില്‍ ലഭ്യതക്കനുസരിച്ച് ഇന്ന് വിതരണം ചെയ്യും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന് എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8281599680, 8589978405, 8589978401.