23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകത്തിന്റെ ചരിത്രം തേടി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
Kelakam

കേളകത്തിന്റെ ചരിത്രം തേടി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.

കേളകം: ഒന്നുമില്ലായ്മയിൽ നിന്ന് കുടിയേറി സ്വന്തം കഷ്ടപ്പാട് കൊണ്ട് പടുത്തുയർത്തിയ കേളകം പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം രചനയ്ക്ക് ഒരുങ്ങുകയാണ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. കുടിയേറ്റത്തിന് മുമ്പും കുടിയേറ്റ കാലഘട്ടവും കുടിയേറ്റത്തിന് ശേഷവുമുള്ള ഈ പ്രദേശത്തെ പ്രകൃതിയും മണ്ണും മനുഷ്യജീവനും തേടി യാത്രയാകാൻ ഒരുങ്ങുകയാണ് കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങള്‍. 2021-22 അധ്യയനവർഷം ബഹുജന പങ്കാളിത്തത്തോടുകൂടി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഈ പദ്ധതിക്ക് ആവശ്യമായ വിവരശേഖരണത്തിന്‍റെ ഉദ്ഘാടനം 1950 നു മുമ്പ് കുടിയേറുകയും കേളകത്തെ ആദ്യത്തെ പോസ്റ്റ് മാൻ ആയി ജോലി ചെയ്ത് പിന്നീട് മഞ്ഞളാംപുറം സ്കൂളിന്റെ ഓഫീസ് ജീവനക്കാരനായി പിരിഞ്ഞ പാലിക്കൽ പീതാംബരൻ എന്ന അച്ചായിയെ കണ്ട് വിവരങ്ങൾ ശേഖരിച്ചാണ് പരിപാടികൾക്ക് തുടക്കമായത്.
സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു പദ്ധതി വിശദീകരിച്ചു. പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളുമായ പി എം രമണൻ, വിജയ്പ്രസാദ്, കെ പി ഷാജി മാസ്റ്റർ, പി പി വ്യസ്ഷ, ടൈറ്റസ് പി സി, ജാന്‍സന്‍ ജോസഫ്, ജോബി ഏലിയാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സോഷ്യൽ സയൻസ് ക്ലബ് കോഡിനേറ്റർ ഫാദർ എൽദോ ജോൺ സ്വാഗതവും മാസ്റ്റർ ആശംസ് ലീ ജോസഫ് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളായ ഇഷാ പാര്‍വ്വതി, ജോയല്‍, അലീന എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ശനിയാഴ്ച തുടങ്ങും

Aswathi Kottiyoor

കേളകം ചെട്ടിയാംപറമ്പിൽ നാളെ (25-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന

Aswathi Kottiyoor
WordPress Image Lightbox