24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • സ്ത്രീകൾക്ക് തണലേകാൻ; എടക്കാടിന്റെ ‘സ്വാഭിമാൻ’
kannur

സ്ത്രീകൾക്ക് തണലേകാൻ; എടക്കാടിന്റെ ‘സ്വാഭിമാൻ’

കണ്ണൂർ: സ്ത്രീകളിലെ ആത്മഹത്യയും സ്ത്രീധന പീഡനവും വ്യാപകമാകുന്ന സാഹചര്യത്തിൽ വനിതാ ശാക്തീകരണത്തിനുമായി ‘സ്വാഭിമാൻ’ പദ്ധതിയുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈ മാസത്തോടെ പദ്ധതി ആരംഭിക്കാനാണ് ആലോചന. ‘മാനുഷിക മൂല്യങ്ങൾ കുടുംബാന്തരീക്ഷത്തിലൂടെ വീണ്ടെടുക്കുക’ എന്ന ലക്ഷ്യവുമായാണ് ഇത്തരമാരു ചുവടുവയ്പ്പ്. ഇതിനായി ഓരോ പഞ്ചായത്തിലും വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.22 വയസ്സിനു മുകളിലുള്ളവരെയാണ് പദ്ധതിക്ക് കീഴിൽ അണിനിരത്തുക. വിവാഹ പ്രായമെത്തിയവർ, വീട്ടമ്മമാർ എന്നിവർക്ക് വിവിധ ക്ലാസുകളിലൂടെയുള്ള ബോധവത്കരണം നൽകും. ആവശ്യമുള്ളവർക്ക് കൗൺസലിംഗിനുള്ള സൗകര്യവും ഏർപ്പെടുത്തും. ക്ലാസുകളിലൂടെ സ്ത്രീധനത്തിനെതിരെയുള്ള പ്രചാരണവും നടത്തും. ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ദ്ധൻ, അഭിഭാഷകർ, സ്ത്രീസുരക്ഷാ ഓഫിസർ, സോഷ്യോളജിസ്റ്റ്, വ്യക്തിത്വ വികസന ആധ്യാത്മിക രംഗങ്ങളിലെ വിദഗ്ദ്ധർ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുക. ഓരോ പഞ്ചായത്തിനും ഒരുലക്ഷം വീതമാണ് നൽകുന്നത്.പഞ്ചായത്തുകളെ ക്ലസ്റ്ററുകളായി വേർതിരിച്ചാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതിയുടെ മേൽനോട്ടത്തിലായിരിക്കുംനടത്തിപ്പ്. കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ അനുകൂലമാകുന്ന മുറയ്ക്ക് ക്ലാസുകൾ തുടങ്ങാനാണ് അധികൃതരുടെ നീക്കം.അഞ്ച് പഞ്ചായത്തുകളിൽബ്ലോക്കിന് കീഴിൽ കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. ബ്ലോക്ക് പഞ്ചായത്ത് തന്നെയാണ് ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കൗൺസലിംഗ് ക്ലാസിനുള്ള സൗകര്യവും ഏർപ്പെടുത്തും.ലക്ഷ്യംമെച്ചപ്പെട്ട കുടുംബാന്തരീക്ഷംശിശുവികസന മേഖലകൾ കൂടുതൽ ശക്തിപ്പെടുത്തൽമാനുഷിക മൂല്യങ്ങൾ കുടുംബാന്തരീക്ഷത്തിലൂടെ പുനഃസൃഷ്ടിക്കുക

Related posts

അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ ത​ട​യ​ണം: പ​രി​ഷ​ത്ത്

Aswathi Kottiyoor

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ഒമ്പതിന്

Aswathi Kottiyoor
WordPress Image Lightbox