25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോ​ള​നി​ക​ളി​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്: ബി​എ​സ്എ​ൻ​എൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ സന്ദർശനം നടത്തി
kannur

കോ​ള​നി​ക​ളി​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്: ബി​എ​സ്എ​ൻ​എൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ സന്ദർശനം നടത്തി

ക​ണ്ണൂ​ർ: കോ​ള​യാ​ട്, ചി​റ്റാ​രി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൊ​ള​പ്പ, പൂ​ഴി​യോ​ട്, ചാ​ലി​ൽ, പ​ന്നി​യോ​ട്, കാ​ണി​യൂ​ർ എ​ന്നീ എ​സ്ടി സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ളി​ൽ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി​യാ​യ ഫൈ​ബ​ർ ടു ​ദി ഹോം (​എ​ഫ്ടി​ടി​എ​ച്ച്) എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വൃ​ത്തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ സി.​വി. വി​നോ​ദ് ക​ണ്ണ​വം ഫോ​റ​സ്റ്റ് ഏ​രി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കൊ​ള​പ്പ​യി​ലെ സാം​സ്കാ​രി​ക നി​ല​യം സ​ന്ദ​ർ​ശി​ച്ചു. കൊ​ല്ലം ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഐ​ഇ​ഇ​ഇ യൂ​ണി​റ്റി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ത്തി​ക്കു​ന്ന​ത്.
കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ടെ​ലി​കോം ഇ​ൻ​ഫ്ര പ്രൊ​വൈ​ഡ​റാ​യ ബി​ഫോ​ണും ചേ​ർ​ന്നു ചേ​ർ​ന്നു​ള്ള കൂ​ട്ടാ​യ്മ​യാ​ണ് പ​ദ്ധ​തി​യു​ടെ പി​ന്നി​ലു​ള്ള​ത്. കോ​ള​യാ​ട്, ചി​റ്റാ​രി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​സ്ഥ​രും പ​ദ്ധ​തി എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.
ബി​എ​സ്എ​ൻ​എ​ൽ ക​ണ്ണൂ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. വേ​ണു​ഗോ​പാ​ല​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചീ​ഫ് ജ​ന​റ​ൽ​മാ​നേ​ജ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ എ​ഴു​പ​തോ​ളം കോ​ള​നി​ക​ളി​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ത്തി​ക്കു​ന്നത്.
ഈ ​കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ഗ​മ​മാ​യ ഓ​ൺ​ലൈ​ൻ പ​ഠ​നം സാ​ധ്യ​മാ​ക്കാ​ൻ ഇ​തി​നോ​ടൊ​കം ബി​എ​സ്എ​ൻ​എ​ൽ ക​ണ്ണൂ​ർ ബി​സി​ന​സ് ഏ​രി​യ​യ്ക്കു സാ​ധ്യ​മാ​യി​ട്ടു​ണ്ട്.

Related posts

ഒറ്റത്തവണ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു

Aswathi Kottiyoor

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ നാടൊരുങ്ങുന്നു

Aswathi Kottiyoor

മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും മലയോരത്ത് വാൻ നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox