27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • പൂവത്താർ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം ;മഹേഷ് കക്കത്ത്
Peravoor

പൂവത്താർ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം ;മഹേഷ് കക്കത്ത്

മട്ടന്നൂർ∙മാലൂർ പഞ്ചായത്തിലെ പൂവത്താർ പ്രദേശത്ത് ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകിയത് പുന:പരിശോധിക്കാൻ തയാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. പ്രകൃതി സമ്പത്തുള്ളതും ജൈവ വൈവിധ്യങ്ങളുടെ കലവറയും ജനവാസ കേന്ദ്രവുമായ പൂവത്താറിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിൽ ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകിയത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൂവത്താറിനെ കൊല്ലരുത് എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് നടത്തുന്ന പൂവത്താർ സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.വി.രജീഷ്, സംസ്ഥാന കമ്മിറ്റി അംഗം എം.സി.സജീഷ്, ജില്ലാ കമ്മിറ്റി അംഗം കെ.സമിത്ത്, കെ.വി.സുനിൽകുമാർ, കെ.പി.ജിതേഷ്, ഇ.കെ. അനിൽ കുമാർ, എം.എ.ബിജു, ഷിനോജ് മാലൂർ എന്നിവർ കൂടെയുണ്ടായിരുന്നു.

Related posts

ബസ്സിൽ മറന്നു വെച്ചു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ എൽപിച്ചു കെ എസ് ആർ ടി സി ജീവനക്കാർ

Aswathi Kottiyoor

*പേരാവൂർ എക്‌സൈസ് 26 കുപ്പി മദ്യവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു*

Aswathi Kottiyoor

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമ ഭേദഗതി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇരുട്ടടിയാകുന്നു.

Aswathi Kottiyoor
WordPress Image Lightbox