25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തിയാൽ ഒരു വ​ർ​ഷം 4,000 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​നാ​കും
Kerala

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തിയാൽ ഒരു വ​ർ​ഷം 4,000 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​നാ​കും

പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 57 ആ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​യാ​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​മാ​​​യി ന​​​ൽ​​​കേ​​​ണ്ട 4,000 കോ​​​ടി രൂ​​​പ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന് നീ​​​ക്കി​​​വ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്ന് ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ.

കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​തു​​​ക കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും താ​​​ത്കാ​​​ലി​​​ക​​​മാ​​​യെ​​​ങ്കി​​​ലും വി​​​നി​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ഗ്രാ​​​റ്റു​​​വി​​​റ്റി, പെ​​​ൻ​​​ഷ​​​ൻ ക​​​മ്യൂ​​​ട്ടേ​​​ഷ​​​ൻ, ലീ​​​വ് സ​​​റ​​​ണ്ട​​​ർ തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന തു​​​ക​​​യാ​​​ണ് നീ​​​ക്കി​​​വ​​​യ്ക്കാ​​​നാ​​​കു​​​ന്ന​​​ത്.വ​​​ർ​​​ഷം 20,000 ജീ​​​വ​​​ന​​​ക്കാ​​​രെ​​​ങ്കി​​​ലും സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്.

2021ൽ 21,537 ​​​ജീ​​​വ​​​ന​​​ക്കാ​​​രും 2022 ൽ 20,719 ​​​ജീ​​​വ​​​ന​​​ക്കാ​​​രും വി​​​ര​​​മി​​​ക്കും. വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം നീ​​​ട്ടു​​​ന്ന​​​തോ​​​ടെ പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സേ​​​വ​​​ന​​​വും സ​​​മ​​​യ​​​വും വീ​​​ണ്ടും സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും. അ​​​തേ​​​സ​​​മ​​​യം യു​​​വാ​​​ക്ക​​​ളു​​​ടെ നി​​​യ​​​മ​​​നം വൈ​​​കു​​​മെ​​​ന്ന​​​തും പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​രു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് പെ​​​ൻ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ പി​​​ന്നീ​​​ടു​​​ണ്ടാ​​​കു​​​ന്ന വ​​​ർ​​​ധ​​​ന​​​യും ഇ​​​തി​​​ന്‍റെ വി​​​പ​​​രീ​​​ത ഫ​​​ല​​​മാ​​​യും ക​​​മ്മീ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യാ​​​ണ് മ​​​ഹ​​​ത്ത​​​ര​​​മെ​​​ന്ന് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​തും സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഇ​​​തി​​​ന് ന​​​ല്കു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​ണ് യു​​​വാ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് പ്ര​​​ധാ​​​ന കാ​​​ര​​​ണം.

വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 56 ആ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​രി​​​നു​​​ കീ​​​ഴി​​​ൽ​​​ത്ത​​​ന്നെ പ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ത് ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ജു​​​ഡീ​​​ഷ​​​ൽ സ​​​ർ​​​വീ​​​സി​​​ൽ 60, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടേ​​​ത് 62 എന്നിങ്ങനെയും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 60 ഉം ആ​​​ണ്.

Related posts

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ക്യാമ്പ് ഇന്ന്*

Aswathi Kottiyoor

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

Aswathi Kottiyoor

ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ രക്ഷിക്കാൻ ഡിജിറ്റൽ ഡി അഡിക്​ഷൻ സെൻററുകൾ

Aswathi Kottiyoor
WordPress Image Lightbox