കൊട്ടിയൂർ: കൊട്ടിയൂർ ബോയിസ് ടൗൺ പാൽച്ചുരം ചുരം റോഡിൽ മലവെള്ളം കുത്തിയൊഴുകി അപകട കുഴികൾ രൂപപ്പെട്ടു. ആശ്രമം ജംക്ഷനും – ചെകുത്താൻ തോടിനു ഇടയിലായാണ് ഈ അപകട കുഴികൾ. വീതി കുറഞ്ഞ ഈ ഭാഗങ്ങളിൽ കുഴികൾ മൂലം വാഹന ഗതാഗതവും ഭാഗികമായി തടസപെടുന്നുണ്ട്. റോഡിലെ കാനകളിൽ കല്ലുകൾ വന്നടിഞ്ഞ് മലവെള്ളം കുത്തിയൊഴുകിയാണ് വൻ കുഴികൾ രൂപപ്പെട്ടത്.
2018ലെ പ്രളയത്തിൽ പാർശ്വഭിത്തി ഇടിഞ്ഞ് പോയ ഭാഗമായതിനാൽ കുഴികളുടെ എതിർഭാഗത്ത് അപകട ഭീഷണി നിലനിൽക്കുന്നു. കെഎസ്ആർടിസി ബസുകൾ, ചരക്ക് ലോറികളടക്കം നിരവധി വാഹനങ്ങളുമാണ് ഇതു വഴി കടന്നു പോകുന്നത്. നിരവധി വാഹനങ്ങൾ രാത്രിയിൽ ഈ കുഴികളിൽ വീഴുന്നതും പതിവാണ്. അപകട കുഴികൾ അടിയന്തരമായി അറ്റകുറ്റപണികൾ നടത്തണമെന്നാണ് യാത്രക്കാരുടെയും, നാട്ടുകാരുടെയും ആവശ്യം .