25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി;കാൻസർ മരുന്നുകളുടെ വില കുറയും
Kerala

രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി;കാൻസർ മരുന്നുകളുടെ വില കുറയും

രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി. 39 പു​തി​യ മ​രു​ന്നു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും 16 എ​ണ്ണം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്ത മ​രു​ന്നു​ക​ളി​ൽ ഏ​റെ​യും കാ​ൻ​സ​ർ, ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക​ൾ​ക്കു​ള്ള​വ​യാ​ണ്. അ​സാ​സി​റ്റി​ഡി​ൻ, ഫു​ൾ​വെ​സ്ട്ര​ന്‍റ്, ലെ​ന​ലി​ഡോ​മൈ​ഡ്, ട്രി​ഹൈ​ഡ്രേ​റ്റ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള കാ​ൻ​സ​ർ മ​രു​ന്നു​ക​ളാ​ണ് അ​വ​ശ്യമ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല​യി​ൽ 80% വ​രെ കു​റ​വു​ണ്ടാ​കും. അ​മി​ക്കാ​സി​നും ഫി​നോ​ക്സി​മി​തൈ​ൽ പെ​നി​സി​ലി​നും അ​ട​ക്കം ഏ​ഴ് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ക​ളും പു​തി​യ പ​ട്ടി​ക​യി​ലു​ണ്ട്. ക്ഷ​യം, പ്ര​മേ​ഹം, കോ​വി​ഡ്, ര​ക്താ​തി​സ​മ്മ​ർ​ദം എ​ന്നി​വ​യ്ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല​യും കു​റ​യും. അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലും വെ​ട്ടി​ച്ചു​രു​ക്ക​ലും ന​ട​ത്തി​യ​തോ​ടെ ഇ​തി​ലെ മ​രു​ന്നു​ക​ളു​ടെ എ​ണ്ണം 374 ആ​യി. ഇ​തോ​ടുകൂ​ടി രാ​ജ്യ​ത്ത് വി​ൽ​പ്പ​ന​യി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ 18% വി​ലനി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ലാ​യി.

പു​ക​വ​ലി​യി​ൽനി​ന്നു വി​മു​ക്തി നേ​ടാ​നു​ള്ള നി​ക്കോ​ട്ടി​ൻ റീ ​പ്ലെ​യ്സ​്മെ​ന്‍റ് തെ​റാ​പ്പി​യും പ​ട്ടി​കയി​ലു​ണ്ട്. ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ 16 മ​രു​ന്നു​ക​ളാ​ണ് പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ ഗ​വേ​ഷ​ണ സെ​ക്ര​ട്ട​റി​യും ഐ​സി​എം​ആ​ർ മേ​ധാ​വി​യു​മാ​യി ബ​ൽ​റാം ഭാ​ർ​ഗ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് പ​ട്ടി​ക പു​തു​ക്കിയത്. അ​ഞ്ചു വ​ർ​ഷം കൂ​ടു​ന്പോ​ഴാ​ണ് അ​വ​ശ്യമ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും വെ​ട്ടി​ച്ചു​രു​ക്ക​ലും ന​ട​ത്തു​ന്ന​ത്.

അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പു​തി​യ മ​രു​ന്നു​ക​ൾ

• അ​മി​ക്കാ​സി​ൻ
• അ​സാ​റ്റി​ഡൈ​ൻ
• ബെ​ഡാ​ക്വി​ലൈ​ൻ
• ബെ​ൻ​ഡാ​മു​സ്റ്റൈ​ൻ ഹൈ​ഡ്രോ​ക്ലോ​റൈ​ഡ്
• ബൂ​പ്രി​നോ​ർ​ഫി​ൻ, ബൂ​പ്രി​നോ​ർ​ഫി​ൻ പ്ല​സ്
ന​ലോ​ക്സോ​ണ്‍
• സെ​ഫു​റോ​ക്സിം
• ഡാ​ബി​ഗാ​ട്രാ​ൻ
• ഡ​ക്ലാ​റ്റാ​സ്വി​ർ
• ഡാ​റു​നാ​വി​ർ പ്ല​സ് റി​റ്റോ​നാ​വി​ർ, ഡെ​ലാ​മാ​നി​ഡ്
• ഡൊ​ലൂ​റ്റെ​ഗ്രാ​വി​ർ
• ഫ്ളൂ​ഡ​റാ​ബൈ​ൻ
• ഫ്ളൂ​ഡ്രോ​കോ​ർ​ടി​സോ​ണ്‍
• ഫു​ൾ​വെ​സ്ട്ര​ന്‍റ്
• ഇ​ൻ​സു​ലി​ൻ ഗ്ലാ​ർ​ഗി​ൻ
• ഇ​റി​നോ​ട്ടെ​കാ​ൻ എ​ച്ച്സി​എ​ൽ
• ട്രി​ഹൈ​ഡ്രേ​റ്റ്
• ഇ​ട്രാ​കോ​ണാ​സോ​ൾ
• ഐ​വ​ർ​മെ​ക്ടി​ൻ
• ലാ​മി​വു​ഡി​ൻ
• ലാ​റ്റ​നോ​പ്രോ​സ്റ്റ്
• ലി​നാ​ലി​ഡോ​മി​ൻ
• മോ​ണ്ടി​ലു​കാ​സ്റ്റ്്
• മു​പി​റോ​സി​ൻ
• നി​ക്കോ​ട്ടി​ൻ റീ​പ്ലെ​യ്സ​മെ​ന്‍റ് തെ​റാ​പ്പി
• നി​റ്റാ​സോ​ക്സ​നൈ​ഡ്
• ഓ​ർ​മ​ലോ​ക്സി​ഫൈ​ൻ
• ഫി​നോ​ക്സി​മീ​തൈ​ൽ പെ​നി​സി​ലി​ൻ
• പ്രോ​കെ​യി​ൻ ബെ​ൻ​സി പെ​നി​സി​ലി​ൻ
• റോ​ട്ടാ​വൈ​റ​സ് വാ​ക്സി​ൻ
• സെ​നി​ഡ​സോ​ൾ
• ടെ​ന​ലി​ഗ്ലി​പ്റ്റി​ൻ
• ടെ​നോ​ഫോ​വി​ർ പ്ള​സ് ലാ​മി​വു​ഡി​ൻ പ്ല​സ്
ഡൊ​ലൂ​റ്റെ​ഗ്രാ​വി​ർ
• ടെ​നോ​ഫോ​വി​ർ പ്ല​സ് അ​ലാ​ഫെ​നാ​മൈ​ഡ് ഫു​മാ​റ​റ്റെ
• ടെ​ർ​ബി​നാ​ഫൈ​ൻ
• വ​ൾ​ഗാ​നി ക്ലോ​വി​ർ

Related posts

ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 505 കോടിയുടെ കിഫ്ബി അനുമതി; കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നു മുതൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

Aswathi Kottiyoor

ചിറകുവിരിച്ച്‌ സിയാൽ , നാളെയിലേക്ക്‌ പറക്കുന്നു ; 7 മെഗാപദ്ധതികൾ

Aswathi Kottiyoor
WordPress Image Lightbox