27.5 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം പേ​രു​വ​ച്ച ബാ​ഡ്ജ് ധ​രി​ക്ക​ണം
Kerala

ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം പേ​രു​വ​ച്ച ബാ​ഡ്ജ് ധ​രി​ക്ക​ണം

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പേ​​​രും ത​​​സ്തി​​​ക​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ഡ്ജ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ക​​​ണം ബാ​​​ഡ്ജ്.

ജ​​​ന​​​സ​​​ന്പ​​​ർ​​​ക്ക​​​മു​​​ള്ള ഓ​​​ഫീ​​സു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ൽ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പ​​​ബ്ലി​​​ക് കോ​​​ണ്‍​ടാ​​​ക്ട് ഓ​​​ഫീ​​​സ​​​റാ​​​യി (പി​​​സി​​​ഒ) നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും 11-ാം ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

പൊ​​​തു​​​ജ​​​ന സേ​​​വ​​​നം മി​​​ക​​​ച്ച​​​താ​​​ക്കാ​​​ൻ എ​​​ല്ലാ വ​​​കു​​​പ്പി​​​ലും ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​ൻ ന​​​ട​​​പ്പാ​​​ക്ക​​​ണം. സേ​​​വ​​​നം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ല​​​ഭി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടിക്ര​​​മ​​​ങ്ങ​​​ൾ ഉ​​​ട​​​ച്ചുവാ​​​ർ​​​ക്ക​​​ണം. റി- ​​​എ​​​ൻ​​​ജി​​​​നി​​​യ​​​റിം​​​ഗി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഫ​​​ണ്ട് ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്ത​​​ണം. സേ​​​വ​​​നാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​റെ നി​​​യ​​​മി​​​ക്ക​​​ണം. ഓ​​​രോ വ​​​കു​​​പ്പി​​​ലെ​​​യും പ്ര​​​വൃ​​​ത്തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് റി​​​വ്യൂ മി​​​ഷ​​​ൻ വേ​​​ണം.

പി​​​എ​​​സ്‌​​​സി​​​യു​​​ടെ നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്താ​​​ൻ പി​​​എ​​​സ്‌സി ​​​അം​​​ഗ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും പ​​​രി​​​ച​​​യസ​​​ന്പ​​​ത്തും ഉ​​​ള്ള​​​വ​​​രാ​​​ക​​​ണം. ഇ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ന് ആ​​​ഭ്യ​​​ന്ത​​​ര ഗൈ​​​ഡ് ലൈ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

പാ​​​വ​​​പ്പെ​​​ട്ട സ്ത്രീ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കു​​​ടും​​​ബ​​​ശ്രീ​​​ക്കു ന​​​ൽ​​​കാ​​​വു​​​ന്ന ചു​​​മ​​​ത​​​ല​​​ക​​​ളെ​​​ല്ലാം അ​​​വ​​​ർ​​​ക്കു ത​​​ന്നെ ന​​​ൽ​​​ക​​​ണം. ഇ​​​തു സാ​​​മൂ​​​ഹി​​​കനീ​​​തി​​​ക്കു സ​​​ഹാ​​​യ​​​ക​​​​​​മാ​​​കും. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത, സാ​​​മൂ​​​ഹി​​​ക നീ​​​തി, ലിം​​​ഗ നീ​​​തി എ​​​ന്നി​​​വ​​​യാ​​​ണ് ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ ഏ​​​ഴാം റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​ന-വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും സാ​​​മാ​​​ന്യ ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​വും സർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​തു താ​​​ത്​​​പ​​​ര്യ​​​വും പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്തു

Related posts

കേരളീയം 2023 നവംബർ 1 മുതൽ

Aswathi Kottiyoor

കേരളത്തിൽ 14% വരെ അധിക ചൂട്.*

*ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox