25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഊർജമേഖലയ്‌ക്ക്‌ 2268 കോടി: കിഫ്‌ബി വായ്‌പയ്‌ക്ക്‌ സർക്കാർ ഉറപ്പ്‌.
Kerala

ഊർജമേഖലയ്‌ക്ക്‌ 2268 കോടി: കിഫ്‌ബി വായ്‌പയ്‌ക്ക്‌ സർക്കാർ ഉറപ്പ്‌.

സംസ്ഥാനത്തെ ഊർജമേഖലയിലെ പ്രസരണ പദ്ധതികൾക്ക്‌ 2268 കോടി രൂപ വായ്‌പ എടുക്കാൻ കിഫ്‌ബിക്ക്‌ സർക്കാരിന്റെ അനുമതി.. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷന്റെ ആദ്യഗഡു എടുക്കാനാണ്‌ അനുവാദം. പതിനാല്‌ പ്രസരണ പദ്ധതികൾക്ക്‌ ധനലഭ്യത ഉറപ്പാക്കാനാണ്‌ കിഫ്‌ബിക്ക്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡിന്റെ വായ്‌പ‌. ഏഴുവർഷമാണ് വായ്‌പാ കാലാവധി. ആദ്യരണ്ടുവർഷം തിരിച്ചടവിന് മൊറട്ടോറിയമുണ്ട്‌. ബാക്കി അഞ്ചുവർഷത്തിൽ തിരിച്ചടച്ചാൽമതി. അടുത്ത വർഷം 1500 കോടിയും 2023–-24ൽ 500 കോടിയും കിഫ്ബിക്ക്‌ വായ്‌പ ലഭിക്കും. ക്ലിപ്‌ത പലിശനിരക്കിലാണ് ഇത്‌. വൈദ്യുതിനഷ്ടം ഒഴിവാക്കുന്ന നിർണായക പ്രസരണ സംവിധാനമായിരിക്കും ഒരുങ്ങുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവുവിളക്കുകൾ എൽഇഡിയാക്കുന്ന ‘നിലാവ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ്‌ വായ്‌പാ സഹായം. ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ലാണ് ഇത്‌. പരമ്പരാഗത തെരുവുവിളക്കുകൾ മാറ്റി പരിസ്ഥിതിസൗഹൃദമായ എൽഇഡി വിളക്കുകൾ സ്ഥാപിക്കാൻ 298 കോടി രൂപയാണ്‌ പദ്ധതിമതിപ്പ്‌. ആദ്യഘട്ടത്തിൽ 411 പഞ്ചായത്തും 35 നഗരസഭയിലുമായി രണ്ടുലക്ഷം വിളക്ക്‌ മാറ്റിയിരുന്നു. രണ്ടാംഘട്ടത്തിൽ 8.5 ലക്ഷം തെരുവു വിളക്കുകൾ പുനഃസ്ഥാപിക്കും.

പ്രതിവർഷം 185 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുവഴി ലാഭിക്കും. വൈദ്യുതി ബില്ലിനത്തിൽ പ്രതിവർഷം 80 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും. വർഷം 165 കിലോ ടൺ കാർബൺ ബഹിർഗമനം കുറയും.

Related posts

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

Aswathi Kottiyoor

“ത​രം​ഗി​ണി’ ലോ​ക​സ​ഞ്ചാ​രം തു​ട​ങ്ങി

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴി​ന് സ്കൂ​ളി​ൽ പോ​കാ​മെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​ക്ക് ഒ​ൻ​പ​തി​ന് തു​ട​ങ്ങാം: ജ​സ്റ്റീ​സ് യു. ല​ളി​ത്

Aswathi Kottiyoor
WordPress Image Lightbox