27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികനെ കബളിപ്പിച്ച് പണം തട്ടി
Kelakam

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികനെ കബളിപ്പിച്ച് പണം തട്ടി

പേരാവൂര്‍: വയോധികനായ ചുങ്കക്കുന്ന് സ്വദേശി വട്ടപ്പറമ്പ് വേലായുധനെ കബളിപ്പിച്ച് കഴിഞ്ഞ മാസം മുപ്പതിന് നറുക്കെടുപ്പ് നടത്തിയ ഡബ്ല്യു 631 വിന്‍വിന്‍ ലോട്ടറിയുടെ ടിക്കറ്റിലെ അവസാനത്ത രണ്ട് അക്കം തിരുത്തിയാണ് പണം തട്ടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷന് സമീപത്തെ മരമില്ലിനടുത്ത് നിന്നാണ് നമ്പര്‍ തിരുത്തിയ ലോട്ടറി ഉപയോഗിച്ച് ആയിരം രൂപ തട്ടിയെടുത്തത്.ഡബ്ല്യു.വി.388200 നമ്പര്‍ ലോട്ടറിയില്‍ ആയിരം രൂപ സമ്മാനമുണ്ടായിരുന്നു.എന്നാല്‍ ഡബ്ല്യു.വി.388299 നമ്പര്‍ തിരുത്തിയാണ് വേലായുധനെ പറ്റിച്ച് പണം തട്ടിയത്. എട്ടു ടിക്കറ്റും വാങ്ങിയാണ് അയാള്‍ മുങ്ങിയത്. ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത് ടിക്കറ്റില്‍ നമ്പര്‍ തിരുത്തിയതായി ഏജന്‍സി കണ്ടെത്തുകയായിരുന്നു. നേരത്തെ പേരാവൂര്‍ ചെവിടിക്കുന്നില്‍ നിന്നും സമാന സംഭവമുണ്ടായിരുന്നു.ചെറുപ്പക്കാരനായ ഒരാളാണ് തന്നെ ഇത്തരത്തില്‍ കബളിപ്പിച്ചതെന്നാണ് വേലായുധന്‍ പറയുന്നത്.മലയോര മേഖലകളില്‍ ഉള്‍പ്പെടെ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. വയോധികരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാകുന്നവരില്‍ ഏറെയും. ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്താല്‍ ആയിരം അഞ്ഞൂറ് ഉള്‍പ്പെടെയുള്ള ചെറിയ സംഖ്യയാണ് തട്ടിയെടുക്കുന്നത് എന്നത് കൊണ്ട് തന്നെ കാര്യമായ അന്വേഷണമെന്നും നടക്കാറില്ല.

Related posts

തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.

Aswathi Kottiyoor

അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി

Aswathi Kottiyoor

വായ്പ തുക കുടിശ്ശിക ;വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox