കണ്ണൂർ: കേരളത്തിലെ ഏറ്റവും മികച്ചതും ആധുനിക സൗകര്യങ്ങളുള്ളതുമായ കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ചത് മഹാത്മജിയുടെ പൂര്‍ണകായ പ്രതിമ. കല്യാശേരി അഞ്ചാംപീടിക സ്വദേശി ഇ.എൻ ശ്രീജിത്ത്കുമാറാണ് പ്രതിമ നിർമിച്ചത്.
സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ശില്പി ശ്രീജിത്തിന്റെ വീട്ടില്‍നിന്ന് പ്രതിമ കണ്ണൂരിലെ ഓഫീസിലെത്തിച്ച് സ്ഥാപിച്ചു. ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെയും നിയുക്ത ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജിന്റെയും നേതൃത്വത്തിൽ നേതാക്കൾ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയാണ് പ്രതിമ സ്ഥാപിച്ചത്.
പൂര്‍ണമായി ഫൈബര്‍ ഗ്ലാസില്‍ തീര്‍ത്ത ശില്പത്തിന് എട്ടടിയോളം വലിപ്പമുണ്ട്. ശില്പം വെങ്കലത്തില്‍ തീര്‍ത്തിരിക്കുന്ന പ്രതീതി ഒറ്റനോട്ടത്തിലുണ്ടാക്കുന്ന രീതിയിലാണ് അവസാന മിനുക്കുപണികള്‍ നടത്തിയത്. മുന്‍ കെപിസിസി പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ എം.എം. ഹസൻ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും