25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജില്ലയില്‍ ഇന്ന് 32 കേന്ദ്രങ്ങളില്‍ വാക്സിനേഷൻ
kannur

ജില്ലയില്‍ ഇന്ന് 32 കേന്ദ്രങ്ങളില്‍ വാക്സിനേഷൻ

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 32 കേന്ദ്രങ്ങളില്‍ 18വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന്‌പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍കൊവിഡ്മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194, 0497 2713437.

Related posts

ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് സഭ; നിയമസഭാ സമ്മേളനത്തിന് തുടക്കം

Aswathi Kottiyoor

നാളെ തല മൊട്ടയടിക്കും: ഇ എം അഗസ്തി………

മു​ട​ങ്ങി​പ്പോ​യ കു​ത്തി​വ​യ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ്

Aswathi Kottiyoor
WordPress Image Lightbox