കേളകം :ലോക ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമായ ഇന്ന് കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം സമുചിതമായി ആചരിച്ചു. രാവിലെ 10 മണിക്ക് ക്ലാസ് തല വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു പരിപാടികൾ നടത്തിയത്.
ഓൺലൈനായി നടന്ന ചടങ്ങിൽ സ്കൂൾ കായിക അധ്യാപകൻ ജാൻസൺ ജോസഫ് ആമുഖ സന്ദേശം നൽകി. ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം കോച്ച്, മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റനും ആയിരുന്നു ജീനാ സക്കറിയ മുഖ്യാതിഥിയായിരുന്നു.
ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥിയായ അഭിനവ് എം എസ് ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യയുടെ നേട്ടം സ്പെഷ്യൽ ഫീച്ചർ പ്രസേന്റ്റേഷൻ അവതരിപ്പിച്ചു.ഡിജിറ്റൽ ആൽബം പ്രദർശനം ജിസ് മോൾ, എബൽ വിനോജ്.
ആൻ മരിയ, റോസ് മാനസ, സാനിയ, ജോതിസ് എന്നിവർ സുമ്പാ ഡാൻസ് അവതരിപ്പിച്ചു.
ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ സംരക്ഷിക്കാൻ ലോക്‌ഡൗൺ കാലത്തും കുട്ടികൾ നടത്തിയ വർക്കൗട്ട് വീഡിയോകളുടെ പ്രദർശനം. സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുക്കുന്ന സൈക്കിൾ ഡ്രൈവ് ചലഞ്ച് എന്നിവ നടത്തി.
ഹെഡ്മാസ്റ്റർ എം വി മാത്യു. അധ്യാപകരായ കുസുമം പി എ, അശ്വതി കെ ഗോപിനാഥ്, സോണി ഫ്രാൻസിസ്, സനില എൻ, അനൂപ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.