26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി പെ​രി​ങ്ങോം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍
kannur

മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി പെ​രി​ങ്ങോം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍

ക​ണ്ണൂ​ർ: പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​യ്യ​ന്നൂ​ര്‍ പെ​രി​ങ്ങോ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​ള്ള മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങി. പ​ഠ​ന​ത്തി​നും താ​മ​സ​ത്തി​നും വി​നോ​ദ​ത്തി​നും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കി കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കാ​നു​ത​കു​ന്ന രീ​തി​യി​ലാ​ണ് പ​ട്ടി​ക ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ സ്‌​കൂ​ള്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ട് നി​ല​ക​ളി​ലാ​യി പ​ണി​ക​ഴി​പ്പി​ച്ച സ്‌​കൂ​ളി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ 11 സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 210 പേ​ര്‍​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. ഓ​ണ്‍​ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍ പ​ഠ​ന രീ​തി​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യു​ള്ള​താ​ണ് ക്ലാ​സ് മു​റി​ക​ള്‍. ഇ​തി​നു പു​റ​മെ, കു​ട്ടി​ക​ള്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള ര​ണ്ട് നി​ല ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം, കാ​ന്‍റീ​ന്‍, സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നി​വ​യും സ്‌​കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ദ്യവ​ര്‍​ഷ​മെ​ന്ന നി​ല​യി​ല്‍ ഇ​ത്ത​വ​ണ മ​ല​യാ​ളം മീ​ഡി​യം അ​ഞ്ചാം ക്ലാ​സി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ.​വി. ര​വി​രാ​ജ് പ​റ​ഞ്ഞു. അ​ഞ്ച് മു​ത​ല്‍ പ്ല​സ്ടു വ​രെ താ​മ​സ​വും ഭ​ക്ഷ​ണ​വു​മു​ള്‍​പ്പെ​ടെ തീ​ര്‍​ത്തും സൗ​ജ​ന്യ​മാ​ണ് ഇ​വി​ടെ വി​ദ്യാ​ഭ്യാ​സം.

ആ​കെ​യു​ള്ള സീ​റ്റു​ക​ളി​ല്‍ 90 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. 10 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ​വി​ടെ പ​ഠി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.

Related posts

1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

Aswathi Kottiyoor

ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും

Aswathi Kottiyoor

മൃ​ഗ​ങ്ങ​ളോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​മ്പോ​ള്‍ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം

Aswathi Kottiyoor
WordPress Image Lightbox