25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഓണവിപണി: റെക്കോഡ്‌ വിൽപ്പന‌യുമായി കുടുംബശ്രീ
kannur

ഓണവിപണി: റെക്കോഡ്‌ വിൽപ്പന‌യുമായി കുടുംബശ്രീ

രുചിയൂറുന്ന ഓണവിഭവങ്ങളുടെ കൂട്ടുകളും പുതുവസ്‌ത്രങ്ങളുമായി വിപണിയിൽ തിളങ്ങിയ കുടുംബശ്രീക്ക്‌ അരക്കോടിയുടെ വിൽപ്പന. 82 ഓണച്ചന്തകളിലൂടെയാണ്‌ കുടുംബശ്രീ റെക്കോഡ്‌ വിൽപ്പന നടത്തിയത്‌. കോവിഡിനെ തുടർന്ന്‌ നഷ്ടമായ വിപണി തിരിച്ചുപിടിക്കുന്നതിനൊപ്പം കുടുംബശ്രീ പ്രവർത്തകർക്ക്‌ ആത്മവിശ്വാസം നൽകുന്നതുമാണ്‌ ഇത്തവണത്തെ വിൽപ്പന.
വീട്ടിലേക്ക്‌ വേണ്ട എല്ലാ ഉൽപ്പന്നങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കിയ ‘കണ്ണൂർ ഷോപ്പി’ ഉൾപ്പെടെയുള്ള വിൽപ്പന കേന്ദ്രത്തിലെല്ലാം കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക്‌ മികച്ച സ്വീകാര്യത ലഭിച്ചു.
ജില്ലാ കേന്ദ്രത്തിൽ നടന്ന ഓണച്ചന്തയിൽ 1,36,924 രൂപയുടെ സാധനങ്ങളാണ്‌ വിറ്റത്‌. ജില്ലയിലെ 71 പഞ്ചായത്തിലും പത്ത്‌ നഗരസഭകളിലും ഓണച്ചന്ത നടന്നു. തളിപ്പറമ്പ്‌ നഗരസഭയും പിണറായി പഞ്ചായത്തുമാണ്‌ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയത്‌. തളിപ്പറമ്പ്‌ നഗരസഭ 2,03,400 രൂപയും പിണറായി പഞ്ചായത്ത്‌ 1,71,615 രൂപയുമാണ്‌ ഓണച്ചന്ത വഴി നേടിയത്‌. ആകെ 1614 സൂക്ഷ്‌മസംരംഭങ്ങളും 1113 മഹിള–- കർഷകഗ്രൂപ്പുകളും മൂന്ന്‌ ദിവസമായി നടന്ന ഓണച്ചന്തയിൽ പങ്കെടുത്തിരുന്നു.

Related posts

വീട്ടുപറമ്പിൽ പീരങ്കി കണ്ടെത്തി*

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………….

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox