25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​ഴീ​ക്ക​ൽ തു​റ​മു​ഖം വ​ഴി​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​കും
kannur

അ​ഴീ​ക്ക​ൽ തു​റ​മു​ഖം വ​ഴി​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​കും

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ന്‍റെ ഇ​ന്ന​ത്തെ സ്ഥി​തി മാ​റി വ​ൻ​കു​തി​പ്പി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ച്ച​വ​ട​ക്കാ​ർ​ക്കു ന​ൽ​കു​ന്ന ഉ​റ​പ്പാ​ണെ​ന്ന് കെ.​വി. സു​മേ​ഷ് എം​എ​ൽ​എ. അ​ഴീ​ക്ക​ൽ തു​റ​മു​ഖം വ​ഴി​യു​ള്ള ച​ര​ക്കു​ക​പ്പ​ലി​ന്‍റെ സേ​വ​നം മി​ക​ച്ച​തും ആ​ദാ​യ​ക​ര​വു​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നാ​യി നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സും കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റും സം​യു​ക്ത​മാ​യി ചേം​ബ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും തു​റ​മു​ഖ​ത്തി​ലേ​ക്കു​ള്ള ക​പ്പ​ൽ​ചാ​ലി​ന്‍റെ ആ​ഴം ഏ​ഴു മീ​റ്റ​റാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും പോ​ർ​ട്ട് ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ദീ​ഷ് കു​മാ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. അ​തു​പോ​ലെ ഇ​ഡി​ഐ സം​വി​ധാ​ന​വും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സി​നു​ള്ള സ്ഥി​രം സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും പ്ര​ദീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​വി. ദി​വാ​ക​ർ, പി.​കെ. മെ​ഹ്ബൂ​ബ് തു​ട​ങ്ങി​യ​വ​രും വി​വി​ധ വ്യാ​പാ​ര -വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഡ്‌‌​വൈ​സ​ർ ഗൗ​തം ഗു​പ്ത, കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ട്രാ​ഫി​ക് മാ​നേ​ജ​ർ വി​പി​ൻ ആ​ർ. മേ​നോ​ത്, കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ഡെ​പ്യൂ​ട്ടി ട്രാ​ഫി​ക് മാ​നേ​ജ​ർ പി. ​രാ​ജ് വി​നോ​ദ്, പ്ര​വീ​ൺ ജോ​സ​ഫ്, കി​ര​ൺ ബി. ​ന​ന്ദ്രേ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു, ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്…………….

Aswathi Kottiyoor

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ൽ സി​എ​ൻ​ജി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor
WordPress Image Lightbox