22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി പിടികൂടി
Iritty

വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി പിടികൂടി

ഇരിട്ടി: വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പടികൂടി. താലൂക്ക് റേഷനിംങ്ങ് ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റേഷൻ കാർഡ് ഉടമകൾ നൽകേണ്ട പച്ചരി സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് മറച്ച് വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. വിളമന വില്ലേജ് ഓഫീസർ ബിബി മാത്യുവിന്റെ സാന്നിധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ തുറന്ന് അരി പിടിച്ചെടുത്തു. പിടിച്ചെടുത്ത അരി വള്ളിത്തോടെ 94-ാം നമ്പർ റേഷൻ കടയിലേക്ക് മാറ്റി സ്റ്റോക്കിൽ ഉൾപ്പെടുത്തി. പ്രദേശത്തെ 93-ാം നമ്പർ റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള സ്‌റ്റോക്കിൽ കുറവുള്ളതായി കണ്ടെത്തി. എം.ജി. ഐസക്കിന്റെ ലൈസൻസിയിലുള്ള 93-ാം നമ്പർ റേഷൻ കടയിൽ നിന്നാണ് അരി കടത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു. ഐസക്കിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വകുപ്പ് തല നടപടികൾക്കായി ശുപാർശ നൽകി. റേഷൻ അരി കണ്ടെത്തിയ സ്വകാര്യ ഗോഡൗൺ ഉടമക്കെതിരെ കേസ്സെടുകുന്നത് ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചു. റേഷനിംങ്ങ് ഇൻസ്‌പെക്ടർ പി.കെ വിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Related posts

സാമ്പത്തിക പ്രതിസന്ധി – വേതനം മുടങ്ങിയിട്ട് രണ്ടുമാസം ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക്

Aswathi Kottiyoor

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അഛനും മകനും പരുക്ക്

Aswathi Kottiyoor

ലോകബാങ്കിന്റെ വിദഗ്ത സംഘം ആറളം ഫാമിൽ സന്ദർശനം നടത്തി

Aswathi Kottiyoor
WordPress Image Lightbox