• Home
  • kannur
  • ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​ വൈ​കും
kannur

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​ വൈ​കും

ക​​​ണ്ണൂ​​​ർ: ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കും. ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​റി​​​ന്‍റെ സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റ് പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി വൈ​​​കു​​​ന്ന​​​ത്.

വ​​​രി​​​സം​​​ഖ്യ​​​യും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ആ​​​ധാ​​​ർ ​ന​​മ്പ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി ന​​​ൽ​​​കേ​​​ണ്ട​​​തി​​​നാ​​​ൽ‌ സു​​​ര​​​ക്ഷാ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഒ​​​രു പി​​​ഴ​​​വും പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം. ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​ർ ആ​​​മ​​​സോ​​​ൺ സെ​​​ർ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​ർ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള സി-​​​ഡി​​​റ്റാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന് സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റ് വേ​​​ണ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് ആ​​​മ​​​സോ​​​ൺ സെ​​​ർ​​​വ​​​ർ ഒ​​​ഴി​​​വാ​​​ക്കി സ്റ്റേ​​​റ്റ് ഡാ​​​റ്റാ സെ​​​ർ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​ന്ദ്ര​​​സ്ഥാ​​​പ​​​ന​​​മാ​​​യ സി-​​​ഡാ​​​ക്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ലു​​​ട​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങു​​​മെ​​​ന്നും സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റി​​​ന് ര​​​ണ്ടോ മൂ​​​ന്നോ മാ​​​സം വേ​​​ണ​​​മെ​​​ന്നും ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി

Related posts

കൊവിഡ് രണ്ടാം തരംഗം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.9 ലക്ഷത്തിലധികം പേര്‍ക്ക്, 2000 കടന്ന് മരണം……….

Aswathi Kottiyoor

അ​രി​യും കി​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Aswathi Kottiyoor

ആ​ശു​പ​ത്രി ആ​ക്ര​മ​ണം: പ്ര​തി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം- ഐ​എം​എ

Aswathi Kottiyoor
WordPress Image Lightbox