30.6 C
Iritty, IN
May 13, 2024
  • Home
  • Kerala
  • 20 ലക്ഷം തൊഴിൽ , പദ്ധതി രൂപരേഖയായി ; അടങ്കൽ 5600 കോടി ,2000 കോടി കിഫ്‌ബിവഴി
Kerala

20 ലക്ഷം തൊഴിൽ , പദ്ധതി രൂപരേഖയായി ; അടങ്കൽ 5600 കോടി ,2000 കോടി കിഫ്‌ബിവഴി

സംസ്ഥാനത്ത്‌ അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്ക്‌ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിക്ക്‌ രൂപരേഖയായി. വിദ്യാസമ്പന്നരുടെ തൊഴിൽ എന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്ന കേരള നോളജ്‌ ഇക്കണോമി‌ മിഷൻ പദ്ധതിയാണ്‌ ഒരുങ്ങുന്നത്‌. കെ ഡിസ്‌ക്‌ തയ്യാറാക്കിയ പദ്ധതി രേഖയിൽ നോളജ്‌ ഇക്കണോമി മിഷൻ അഭിപ്രായം സ്വരൂപിക്കൽ തുടങ്ങി. ഇതും ഉൾപ്പെടുത്തിയ പദ്ധതി രേഖ സെപ്‌തംബർ മൂന്നാംവാരം മന്ത്രിസഭ പരിഗണിക്കും.

വിപുല പദ്ധതി രേഖയിൽ 5600 കോടി രൂപയാണ്‌ അടങ്കൽ. 20 ശതമാനം സംസ്ഥാന സർക്കാർ വകയിരുത്തണം. അടുത്ത അഞ്ചുവർഷം 200 കോടി രൂപ വാർഷിക വകയിരുത്തലുണ്ടാകണം. ഈ വർഷം ബജറ്റിൽ 300 കോടിയുണ്ട്‌. മുഖ്യനിർവഹണ ഏജൻസിയായ കെ ഡിസ്‌ക്കിനാണ്‌ തുക അനുവദിച്ചത്‌. അടിസ്ഥാന സൗകര്യ ഘടകങ്ങൾക്കായി 2245 കോടി വേണം. 1140 കോടി അടിസ്ഥാന സൗകര്യമൊരുക്കാനും 1140 കോടി പ്രാദേശിക വ്യവസായ വികസനത്തിനും‌ വിനിയോഗിക്കും.വീട്ടിൽനിന്ന്‌ ജോലി, വീടിനുസമീപം ജോലി പദ്ധതി ഉൾപ്പെടുന്ന ഈ ഘടകത്തിനായി 2000 കോടി കിഫ്‌ബിവഴി സമാഹരിക്കും. 1500 കോടി ഏഷ്യൻ വികസന ബാങ്ക്‌, ലോക ബാങ്ക്‌, ഇന്റർനാഷണൽ ഫിനാൻസ്‌ കോർപറേഷൻ എന്നിവവഴി ലഭ്യമാക്കും. മിഷൻ സജ്ജമാക്കുന്ന തൊഴിൽസേനയെ ഉപയോഗിക്കുന്ന കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത നിധിയിൽനിന്ന്‌ 200 കോടിയെങ്കിലും സംഭാവന ഉറപ്പിക്കും. വിവിധ ധനസഹായവുമുണ്ടാകും. നോളജ്‌ മിഷൻ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള മുല്യവർധിത സേവനത്തിന്‌ രണ്ടു ശതമാനംവരെ ഫെസിലിറ്റേഷൻ ഫീസ്‌ ഈടാക്കാനാകും.‌ ഇത്‌ മിഷന്‌ സ്ഥിരം വരുമാനമാകും. വിദ്യാസമ്പന്ന തൊഴിൽപദ്ധതിക്കായി ‘എന്റെ ജാേലി എന്റെ അഭിമാനം’ എന്ന പേരിൽ വിപുലമായ പ്രചാരണം ഏറ്റെടുക്കും. കുടുംബശ്രീവഴി തൊഴിൽ സർവേ നടത്തും.
ജോലിതേടി 45 ലക്ഷം
സംസ്ഥാനത്ത്‌ 45 ലക്ഷത്തോളം വിദ്യാസമ്പന്നരായ തൊഴിൽരഹിതരുണ്ട്‌. ഇതിൽ അഞ്ചുലക്ഷംപേർ നിലവിലെ തൊഴിൽ‌ വിവിധ കാരണത്താൽ നഷ്‌ടപ്പെട്ടവരോ ഉപേക്ഷിച്ചവരോ ആണ്‌‌. ഇവരിൽ ഭൂരിപക്ഷവും യുവതികളും. 16 ലക്ഷം എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർ ചെയ്‌തവരാണ്‌.

Related posts

ജിഎസ്ടി റിട്ടേൺ: ആംനെസ്റ്റി സ്കീം നവംബർ 30 വരെ.

Aswathi Kottiyoor

ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ലോക്കോ പൈലറ്റ് മരിച്ചു

Aswathi Kottiyoor

സഹകരണ ബാങ്ക്‌ വിഷയത്തിൽ ആർബിഐ തെറ്റിദ്ധരിപ്പിക്കുന്നു; സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ .

Aswathi Kottiyoor
WordPress Image Lightbox