24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണാഘോഷത്തിന് പിന്നാലെ പ്രതിദിനകേസുകൾ നാൽപ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ധർ; ആശങ്ക
Kerala

ഓണാഘോഷത്തിന് പിന്നാലെ പ്രതിദിനകേസുകൾ നാൽപ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ധർ; ആശങ്ക

ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളിൽ പ്രതിദിനകേസുകൾ നാൽപ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ധർ. അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. ടിപിആർ ഉയർന്ന് നിൽക്കുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവിൽ കുറവാണെന്നതാണ് ആശ്വാസം.

ഇളവുകൾ നൽകിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ, ഓണത്തിന് മുൻപേ സംഭവിച്ചെന്നാണ് വിലയിരുത്തൽ. ഈ മാസം ഉടനീളം പ്രതിദിനം ഇരുപതിനായിരത്തിന് മുകളിൽ കേസുകളുണ്ടായപ്പോഴും ഐസിയു, വെന്റിലേറ്റർ നിറയുന്ന സാഹചര്യമുണ്ടായില്ല. ഇളവുകൾ നൽകിയ ശേഷം ഏറ്റവും വ്യാപനമുണ്ടായ മലപ്പുറത്ത് സർക്കാർ ആശുപത്രികളിൽ 6 വെന്റിലേറ്ററുകളും 2 ഐസിയുകളും ഒഴിവാണ്. വടക്കൻ കേരളം അപ്പാടെ ആശ്രയിക്കുന്ന കോഴിക്കോട് 96ൽ 21 വെന്റിലേറ്റർ ഒഴിവ്. ആകെ 982 വെന്റിലേറ്റിൽ സർക്കാരാശുപത്രികളിൽ 294 ഒഴിവ്. കോഴിക്കോട് 127 ഐസിയുകളിൽ 32 മാത്രം ബാക്കി. മൊത്തം 1425ൽ ഇനി ബാക്കി 326. സർക്കാർ മേഖലയിലെ മാത്രം കണക്കാണിത്. സെപ്റ്റംബർ ആദ്യവാരത്തോടെ പ്രതിദിനം നാൽപ്പതിനായിരം വരെ എത്തിയേക്കാമെന്ന കണക്കുകൂട്ടലുണ്ട്.

ഓണത്തിന് ശേഷമുള്ള വ്യാപനം ഉണ്ടായാലും മുതിർന്നവരിലെ വാക്സിനേഷനും താലൂക്കാശുപത്രികളിലടക്കം ഒരുക്കുന്ന വിദഗ്ദചികിത്സാ സംവിധാനങ്ങളും തുണയ്ക്കുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷിച്ചതിലും കടന്നാലാണ് പ്രതിസന്ധിയാവുക. സർക്കാർ മേഖലയിൽ മാത്രം സംസ്ഥാനത്താകെ 982 വെന്റിലേറ്റിൽ 294 ഒഴിഞ്ഞ് കിടക്കുന്നു. 1425 ഐസിയുകളിൽ 326 ഒഴിവുണ്ട്. സ്വകാര്യ മേഖളയിൽ 5637 ഐസിയുകളിൽ 2545 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. വെന്റിലേറ്ററുകളിൽ 1431ൽ 530 എണ്ണവും ഒഴിവാണ്.

Related posts

കണ്ണൂര്‍- ബംഗളൂരു സെക്ടറില്‍ കൂടുതൽ വിമാന സര്‍വീസുകൾ

Aswathi Kottiyoor

വൈഎംസിഎ കണ്ണൂര്‍ സബ് റീജിയണ്‍ വിഭജിച്ചു; ഇനി ഇരിട്ടി, കണ്ണൂര്‍ എന്നീ രണ്ട് സബ് റീജിയനുകള്‍

Aswathi Kottiyoor

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടരക്കോടി കഴിഞ്ഞു, ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor
WordPress Image Lightbox