കൊട്ടിയൂര്‍:മന്ദംചേരിയില്‍ സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് രണ്ട് കാട്ടുപന്നികള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.ഏകദേശം നാല് മാസം പ്രായം തോന്നിക്കുന്ന പന്നികളുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷൈജു,വാച്ചര്‍മാരായ തോമസ്, ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പന്നിയെ കരയ്‌ക്കെത്തിച്ച് സംസ്‌കരിച്ചു.കഴിഞ്ഞ ആഴ്ച പാമ്പറപ്പാനിലെ ഒരു കിണറ്റിലും കാട്ടുപന്നി വീണ് ചത്തിരുന്നു