23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • സ്‌നേഹ വീടിന്റെ താക്കോല്‍ദാനം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍വഹിച്ചു
Kelakam

സ്‌നേഹ വീടിന്റെ താക്കോല്‍ദാനം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍വഹിച്ചു

കൊട്ടിയൂര്‍:സിപിഐഎം കൊട്ടിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുങ്കക്കുന്ന് പൊയ്യമല സ്വദേശിനി കാടായം റോസമ്മയ്ക്ക് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാനം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍വഹിച്ചു.സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഓരോ ലോക്കലിലും ഓരോ വീട് നിര്‍മ്മിച്ച് നല്‍കുക എന്നസംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് റോസമ്മയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്.പേരാവൂര്‍ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള 11ലോക്കലുകളിലെ പത്ത് വീടുകള്‍ ഇതിനകം തന്നെ നിര്‍മിച്ചു താക്കോല്‍ദാനം നടത്തിയിട്ടുണ്ട്.കൊറോണയും കൊട്ടിയൂരിലുണ്ടായ രണ്ട് പ്രളയവുമാണ് വീട് നിര്‍മ്മാണം വൈകാന്‍ കാരണമായത്.ചടങ്ങില്‍ സിപിഐഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വക്കറ്റ് എം രാജന്‍ അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.ജെ ജോസഫ്,ബ്ലോക്ക് പഞ്ചായത്തംഗം കെ എന്‍ സുനീന്ദ്രന്‍,സിപിഎം കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് നിധിന്‍, ഏരിയ കമ്മിറ്റി അംഗം എം. എസ് വാസുദേവന്‍,എം.വി ചാക്കോ,ജോയി തെക്കേമല,എം.സി ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പെ​ട്രോ​ൾ പ​ന്പി​ന് നി​കു​തി ഊ​റ്റ് കേ​ന്ദ്രമെ​ന്ന് പേ​രി​ട്ട് പ്ര​തി​ഷേ​ധം

Aswathi Kottiyoor

കേരള കര്‍ഷക സംഘം കേളകം വില്ലേജ് കണ്‍വെന്‍ഷന്‍ നടന്നു

Aswathi Kottiyoor

കേളകം പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘം2021-2022 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കുടുംബ സംഗമവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox