24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ (89) അന്തരിച്ചു.
Kerala

പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ (89) അന്തരിച്ചു.

പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകര മണിയൂരിലെ വസതിയിലായിരുന്നു അന്ത്യം. പി.ടി. ഉഷയുടെ പരിശീലകനായിരുന്നു.

കായികമേഖലയിലെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. 1985ലെ പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്. ഈ വര്‍ഷമാണ് പദ്മശ്രീ പുരസ്കാരം നേടിയത്.

രണ്ട് ഒളിമ്ബിക്സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പരിശീലകനായി പങ്കെടുത്തിട്ടുണ്ട്.

Related posts

വിദ്യാർഥികൾ പെരുവഴിയിൽ; കെടിയുവിൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത് 4000 വിദ്യാർഥികൾ

Aswathi Kottiyoor

ജാഗ്രതയോടെ കാണാനും, മരവിച്ച് പോകാതെ കാക്കാനുമുള്ള ഓർമ്മപ്പെടുത്തലുമായി ഇന്ന് ലോക ജനാധിപത്യദിനം

Aswathi Kottiyoor

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox