സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമിസ്ഥലം ഏറ്റെടുക്കുന്നതിനു മന്ത്രിസഭ തത്വത്തിൽ അനുമതി നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളിൽ നിന്നായാണ് ഇത്രയും ഭൂമി ഏറ്റെടുക്കേണ്ടത്.