• Home
  • Iritty
  • ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ
Iritty

ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകൾ ആധുനികവത്കരിച്ച് ഇ സേവന കേന്ദ്രങ്ങളാക്കി മാറ്റാൻ സണ്ണി ജോസഫ് എം എൽ എ പത്ത് ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പുകൾ നൽകി.ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകൾക്ക് നൽകുന്ന ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സണ്ണി ജോസഫ് നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻ്റ് പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ മുഖ്യാതിഥി ആയിരുന്നു . നഗരസഭാംഗം എ. കെ. രവീന്ദ്രൻ, പി.എ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ സ്വാഗതവും പി.പി. രാഘവൻ നന്ദിയും രേഖപ്പെടുത്തി.

Related posts

ഇരിട്ടി നഗരസഭ ബി കാറ്റഗറിയിൽ – മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

Aswathi Kottiyoor

ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനിടെ യുവതി പുഴയിൽ മുങ്ങി മരിച്ചു………

Aswathi Kottiyoor

ആറളം പാലത്തിനു സമീപം വീണ്ടും കാട്ടാന

Aswathi Kottiyoor
WordPress Image Lightbox