കേളകം: കർഷക ദിനാചരണത്തോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേളകം ഗ്രാമ പഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദരിച്ചു.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേളകം വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ കേളകം പഞ്ചായത്തിലെ കര്‍ഷകരും കര്ഷകത്തൊഴിലാളികളുമായ 15 പേരെയാണ് ആദരിച്ചത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് തോമസ് പുളിക്കകണ്ടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സജീവന് പാലുമി, പഞ്ചായത്തംഗങ്ങളായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രന്, ലീലാമ്മ ജോണി, ഷാന്റി സജി, ബിനു മാനുവല്‍, ബിജു ചാക്കോ, മനോഹരന് മരാടി, ജോണി പാമ്പാടി,കൃഷി ഓഫീസര്‍ കെ.ജി സുനില്‍, സന്തോഷ് ജോസഫ് ,വിവിധ രാഷ്ട്രീയ പാർട്ടി പതിനിധികൾ, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.