26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒരു രാജ്യം ഒരു കാര്‍ഡ്: ട്രാവല്‍ കാര്‍ഡുമായി കേരളം
Kerala

ഒരു രാജ്യം ഒരു കാര്‍ഡ്: ട്രാവല്‍ കാര്‍ഡുമായി കേരളം

കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു കാര്‍ഡ്’ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സംസ്ഥാനം ‘ഗോഡ്‌സ് ഓണ്‍ ട്രാവല്‍’ (ജിഒടി) എന്ന പേരില്‍ ട്രാവല്‍ കാര്‍ഡ് ഇറക്കുന്നു. ബസ്, ഓട്ടോറിക്ഷ, ടാക്‌സികാര്‍, മെട്രോ റെയില്‍, ബോട്ട് എന്നിങ്ങനെ എല്ലാ യാത്രകള്‍ക്കും ഒറ്റ കാര്‍ഡ് മതിയാവും.

ആദ്യം എറണാകുളത്തും പിന്നെ മറ്റ് ജില്ലകളിലുമായി ഈ വര്‍ഷാവസാനത്തോടെ പദ്ധതി നടപ്പിലാക്കും. അയല്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു കാര്‍ഡ്’ പദ്ധതി നടപ്പിലാക്കിത്തുടങ്ങുമ്പോള്‍ ജിഒടിയില്‍ കേന്ദ്ര കാര്‍ഡിലെ ഘടകങ്ങള്‍ കൂടി ചേര്‍ക്കും. ഇതോടെ, ഒരു കാര്‍ഡുമായി രാജ്യമൊട്ടാകെ സഞ്ചരിക്കാനും സേവനങ്ങള്‍ നേടാനും സാധിക്കും.റീ ചാര്‍ജ് ചെയ്യാവുന്ന ജിഒടി കാര്‍ഡ് പദ്ധതി എസ്ബിഐയുമായി സഹകരിച്ചാണ് നടപ്പാക്കുക. ഒരു രാജ്യം ഒരു കാര്‍ഡെന്ന മാതൃകാ പദ്ധതിയും എസ്ബിഐ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പല കാര്‍ഡുകള്‍ക്കു പകരം ഒരു കാര്‍ഡെന്ന ആശയം 2019 മാര്‍ച്ച് 4ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മുന്നോട്ടു വെച്ചത്. തുടര്‍ന്ന് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിന് (എന്‍സിഎം കാര്‍ഡ്) രൂപം നല്‍കി.

നാഗ്പുര്‍, നാസിക് മെട്രോകളിലും പാര്‍ലമെന്റില്‍ എംപിമാര്‍ക്കും ഇത്തരം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മറ്റു സേവനങ്ങളും ഉള്‍പ്പെടുത്താവുന്ന കാര്‍ഡാണ് കേരളത്തിനായി എസ്ബിഐ തയ്യാറാക്കിയത്.

Related posts

സ്കൂള്‍ വാഹനങ്ങളില്‍ അറ്റന്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍: വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor

നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് മാ​ന്യ​മാ​യി: ഡിജിപി

Aswathi Kottiyoor

എച്ച്1 എൻ1 കേസുകളിൽ വർധന.

Aswathi Kottiyoor
WordPress Image Lightbox