23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി
Kerala

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് സ്കൂ​ൾ വി​ദ്യാ​ഭ്യ​സ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ൽ മ​നു​ഷ്യ​ർ​ക്കും പ്ര​കൃ​തി​ക്കും ഒ​രു​പോ​ലെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

കു​മാ​ര​നാ​ശാ​ന്‍റെ സ്വാ​ത​ന്ത്ര്യ സ​ങ്ക​ൽ​പ്പ​മാ​ണ് ഇ​ന്ന് ദേ​ശീ​യ ത​ല​ത്തി​ൽ മു​ദ്രാ​വാ​ക്യ​മാ​യി​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ട് വ​യ്ക്കു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ത്ര​ത്തോ​ളം രാ​ജ്യ​ത്ത് ഫ​ല​വ​ത്താ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ന്ത​രം ഇ​ല്ലാ​താ​ക്കാ​ൻ മു​ന്നോ​ട്ട് പോ​ക​ണം. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മ്പ​ത്തി​ക സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ഹാ​മാ​രി കാ​ല​ത്ത് ജീ​വ​ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​ണ് പ​രി​ഗ​ണ​ന. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നു​മു​ള്ള പ്ര​തി​ജ്ഞ ഈ ​ദി​ന​ത്തി​ൽ എ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി പ​റ​ഞ്ഞു.

Related posts

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും

Aswathi Kottiyoor

എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സൗ​ജ​ന്യ നി​ര​ക്കി​ൽ ബ​സ് യാ​ത്ര

Aswathi Kottiyoor

താത്കാലിക ദ്രുതവേഗ സംഭരണ സ്ഥലം’: പരിഭാഷ ‘അത്യാഹിത’മായി; മലയാളത്തെ കൊല്ലാക്കൊല ചെയ്ത്‌ പി.എസ്‌.സി.

Aswathi Kottiyoor
WordPress Image Lightbox