27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മൂന്ന് ദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ന് ആരംഭിക്കും:10 ജില്ലകളിലായി പ്രതിദിനം 40,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും
Kerala

മൂന്ന് ദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ന് ആരംഭിക്കും:10 ജില്ലകളിലായി പ്രതിദിനം 40,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും

സംസ്ഥാനത്ത് വാകിസിന്‍ വിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.14,15,16 ദിവസങ്ങളിലായാണ് ഡ്രൈവ് നടത്തുക

സംസ്ഥാനത്തെ 10 ജില്ലകളില്‍ ഒരു ദിവസം 40,000 ഡോസ് വാക്‌സിന്‍ വിതരണം നടത്തും മറ്റ് ജില്ലകളില്‍ 25,000 ഡോസ് വാക്‌സിനും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്ബ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. അതേസമയം ഇന്നലെ മാത്രം സംസ്ഥാനത്ത് 5,35.074 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത് 4,64,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,225 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. സംസ്ഥാനത്തെ ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ദിനമായിരുന്നു ഇന്നലെ. ഇതിന് മുമ്ബത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍ 5.15 ലക്ഷമായിരുന്നു. വാക്‌സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്സിന്‍ കൂടി ഇന്ന് ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കോവിഷീല്‍ഡ് വാക്സിനും ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,02,390, എറണാകുളം 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്ത് ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.

1,465 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 339 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1804 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,33,88,216 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

അതില്‍ 1,68,03,422 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 65,84,794 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച്‌ 47.87 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.76 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച്‌ 58.55 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Related posts

കാലാവസ്ഥ വ്യതിയാനം: ഭൂസ്പര്‍ശമണ്ഡലം ഭൗമോപരിതലത്തില്‍ നിന്ന് അകലുന്നു.

Aswathi Kottiyoor

ഗാർഹിക തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Aswathi Kottiyoor

എച്ച്‌ഇസിയിൽ ദുരിതം ; 3000 ജീവനക്കാർക്ക്‌ 
20 മാസമായി ശമ്പളമില്ല

Aswathi Kottiyoor
WordPress Image Lightbox