27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കുടുംബം ‘വികസന യൂണിറ്റ്’.
Kerala

കുടുംബം ‘വികസന യൂണിറ്റ്’.

സർക്കാരിന്റെ വികസനപദ്ധതികളുടെ നടത്തിപ്പിനു ‘കുടുംബവും’ ഒരു യൂണിറ്റ് ആകുന്നു. ജില്ലാതല പദ്ധതികൾ, പഞ്ചായത്ത് തല പദ്ധതികൾ എന്നതു പോലെ കുടുംബങ്ങൾക്കു വേണ്ടി സമഗ്രവികസന പദ്ധതി നടപ്പാക്കുക അതിദാരിദ്ര്യ സർവേയുടെ അടിസ്ഥാനത്തിലാകും. വിവിധ വകുപ്പുകളുടെ പദ്ധതികൾ ഇതുവഴി കുടുംബത്തിനു ലഭ്യമാക്കും.
ഓരോ വാർഡിലും 20 അംഗ സമിതിയെ നിയോഗിച്ചാണു ദരിദ്രരിൽ ദരിദ്രരായവരെ കണ്ടെത്താനുള്ള സർവേ നടത്തുക. കേന്ദ്രസർക്കാരിന്റെ അന്ത്യോദയ അന്നയോജന പട്ടിക (മഞ്ഞ റേഷൻ കാർഡ് ഉള്ളവർ), സംസ്ഥാന സർക്കാരിന്റെ ആശ്രയ പദ്ധതി എന്നിവയാണ് അടിസ്ഥാനരേഖ. ഇവയിൽ ഉൾപ്പെടുന്നവരും ഉൾപ്പെടാത്തവരുമായ അതിദരിദ്രരെ ഉൾപ്പെടുത്തി ‌ആദ്യപട്ടിക തയാറാക്കും. ഇതു കുടുംബശ്രീ തലത്തിലും പരിശോധിച്ച് തിരഞ്ഞെടുക്കുന്നവരിലാണു പ്രത്യേക മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി സർവേ നടത്തുക. ഭക്ഷണ ലഭ്യത, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നീ ഘടകങ്ങളാണു പ്രത്യേകമായി പരിഗണിക്കുക.

നാടോടികൾ, അഗതികൾ, അനാഥർ, അലഞ്ഞുനടക്കുന്നവർ, രോഗമുള്ളവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, പട്ടികവിഭാഗക്കാർ, മത്സ്യത്തൊഴിലാളികൾ, എച്ച്ഐവി ബാധിതർ എന്നിവരെ പ്രത്യേകമായി ഉൾപ്പെടുത്തും. ദുരന്തങ്ങളിൽ എല്ലാം നഷ്ടമായവർ, അനാഥരായ കുഞ്ഞുങ്ങളെ പോറ്റുന്നവർ എന്നിവർക്കു പ്രത്യേക പരിഗണന ലഭിക്കും. ഇത്തരത്തിൽ കണ്ടെത്തുന്ന കുടുംബങ്ങളെയാണ് ഒരു പ്രത്യേക യൂണിറ്റായി പരിഗണിച്ചു പുനരധിവാസ പദ്ധതികൾ നടപ്പാക്കുക. ഇവർക്കു വേണ്ട സഹായങ്ങൾ വിവിധ വകുപ്പുകളിൽ നിന്നു കണ്ടെത്തി നൽകും. മറ്റു വികസന പദ്ധതികളുടേതു പോലെ തുടർസഹായവും നൽകും.

തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തുകളിലും തൃശൂരിലെ വടക്കാഞ്ചേരി നഗരസഭയിലുമാണ് ആദ്യഘട്ട സർവേ നടത്തുക. ഈ വർഷംതന്നെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കും.

Related posts

കണ്ണൂർ പോലീസ് ഫ്രണ്ട്‌ലി കേഡിറ്റ് പരിശീലനം 5 വര്‍ഷം പൂര്‍ത്തിയാവുന്നു

Aswathi Kottiyoor

കർഷകർക്ക്‌ ആശ്വാസമായി കുരുമുളകു വിലയിൽ വർധന.

Aswathi Kottiyoor

ഇനിയും മാറാൻ പൊലീസ്‌; 154.57 കോടിയുടെ പദ്ധതികൾക്ക്‌ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox