24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു.
Kerala

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു.

ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കീഴടക്കി. ഇതാദ്യമായി സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു.

സെൻസെക്‌സ് 200 പോയന്റ് നേട്ടത്തിൽ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്. വിലക്കയറ്റ നിരക്കിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമണ് വിപണയിലെ കുതിപ്പിന് പിന്നിൽ.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ് ലെ, ആക്‌സസ് ബാങ്ക്, ഐടിസി, ടിസിഎസ്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ ‘അപ്പർ സർക്യൂട്ട്’ആയ ആറ് ശതമാനത്തിന് താഴെ 5.59ശതമാനത്തിലെത്തിയതാണ് വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും ആറ് ശതമാനത്തിന് മുകളിലായിരുന്നു വിലക്കയറ്റ നിരക്ക്. ബർഗർകിങ് ഇന്ത്യ, ഡിഎച്ച്എഫ്എൽ, ഫ്യൂച്ചർ കൺസ്യൂമർ, ഗ്രാസിം, ഒഎൻജിസി, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

Related posts

വൈദ്യുതി ഉൽപാദനം റെക്കോർഡ്; ഇന്നലെ ഉൽപാദിപ്പിച്ചത് മൊത്തം ഉപയോഗത്തിന്റെ 56.2%.

Aswathi Kottiyoor

കേരള വനവാസി വികാസകേന്ദ്രം കണ്ണൂർ ജില്ലാ കമ്മിറ്റി കാര്യ കർതൃ സംഗമവും ഗൗരവനിധി ജില്ലാ തല ഉദ്ഘാടനവും

Aswathi Kottiyoor

*വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു*

Aswathi Kottiyoor
WordPress Image Lightbox