25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ​ഴ​ശി കോ​വി​ല​കം സം​ര​ക്ഷി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹം: ഇ​ൻ​ടാ​ക്
Kerala

പ​ഴ​ശി കോ​വി​ല​കം സം​ര​ക്ഷി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹം: ഇ​ൻ​ടാ​ക്

മ​ട്ട​ന്നൂ​ർ: പ​ഴ​ശി പ​ടി​ഞ്ഞാ​റെ കോ​വി​ല​കം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു സം​ര​ക്ഷി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ട്ര​സ്റ്റ് ഫോ​ർ ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ്(​ഇ​ൻ​ടാ​ക്) റീ​ജ​ണ​ൽ ചാ​പ്റ്റ​ർ ക​ൺ​വീ​ന​റും ഫോ​ക് ലാ​ൻ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഡോ.​വി.​ര​വീ​ന്ദ്ര​ൻ.
പ​ഴ​ശി​രാ​ജ​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന കോ​വി​ല​കം പ​ഴ​ശി രാ​ജാ​ക്ക​ൻ​മാ​രു​ടെ ച​രി​ത്ര​ത്തി​ലെ ഏ​ക ശേ​ഷി​പ്പാ​ണ്.
പ​ഴ​ശി കോ​വി​ല​കം ഇ​ടി​ച്ചു നി​ര​പ്പാ​ക്കി റോ​ഡ് വെ​ട്ടി​യ​തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി മ​ല​ബാ​ർ ക​ള​ക്‌​ട​ർ വി​ല്യം ലോ​ഗ​ൻ അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​രം ഉ​പ​യോ​ഗി​ച്ച് രാ​ജ​കു​ടും​ബ വ​സ്തു​വി​ൽ നി​ർ​മി​ച്ച​താ​ണ് കോ​വി​ല​കം.
ചെ​മ്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​ര​ട​ക്ക​മു​ള്ള പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രു​ടെ​യും ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും സാ​ന്നി​ധ്യം കോ​വി​ല​ക​ത്തി​ന്‍റെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യം തെ​ളി​യി​ക്കു​ന്ന​താ​ണ്.
പ​ഴ​ശി രാ​ജാ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​വി​ല​കം ഏ​റ്റെ​ടു​ക്കാ​ത്ത​ത് പൈ​തൃ​ക​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന് കോ​വി​ല​കം സ​ന്ദ​ർ​ശി​ച്ച ഇ​ൻ​ടാ​ക് സം​ഘം വി​ല​യി​രു​ത്തി.
ക​ൺ​സ​ർ​വേ​ഷ​ൻ ആ​ർ​ക്കി​ടെ​ക്‌​ട് പ്ര​ഫ. പ്ര​വീ​ൺ ച​ന്ദ്ര, ആ​ർ​ക്കി​ടെ​ക്‌​ട് സ​ഞ്ജ​യ്, ആ​ർ​ക്കി​ടെ​ക്‌​ട് സി​ഗ്മ ജി.​നാ​ഥ്, മാ​ന​സ്‌, രാ​ജീ​വ​ൻ രാ​മാ​സ്, നീ​നു സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

വിദേശ മെഡിക്കൽ പഠനം : രണ്ടുലക്ഷം കുട്ടികൾ പ്രതിസന്ധിയിൽ

Aswathi Kottiyoor

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ: സർവകക്ഷി യോഗം വിളിച്ച്​ മുഖ്യമന്ത്രി

Aswathi Kottiyoor

സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്

Aswathi Kottiyoor
WordPress Image Lightbox